Vazhchayugam

Live News

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം, ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു

28.3°C
  • Kottayam
October 29, 2026
Follow Us:
VazhchayugamBlogNational‘വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിന് മുന്‍ഗണന, പാഠ്യപദ്ധതിയില്‍ മാറ്റം വേണം’; എന്‍സിഇആര്‍ടിക്ക് നിര്‍ദേശവുമായി കേന്ദ്രം

‘വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിന് മുന്‍ഗണന, പാഠ്യപദ്ധതിയില്‍ മാറ്റം വേണം’; എന്‍സിഇആര്‍ടിക്ക് നിര്‍ദേശവുമായി കേന്ദ്രം

ഡല്‍ഹി: വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ എന്‍സിഇആര്‍ടിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രള്‍ഹാദ് ജോഷി നിര്‍ദേശം നല്‍കി. ഉയര്‍ന്ന മാര്‍ക്കിനായി സമ്മര്‍ദം ചെലുത്തരുതെന്നും കൊച്ചുകുട്ടികള്‍ പോലും ജീവനൊടുക്കുന്ന സംഭവങ്ങള്‍ അതീവ ഗുരുതരമെന്നും മന്ത്രി പറഞ്ഞു.

എന്‍സിഇആര്‍ടി കഴിഞ്ഞ ദിവസമാണ് 66-ാം സ്ഥാപകദിനം ആചരിച്ചത്. ആ ചടങ്ങില്‍വച്ചാണ് പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ചില നിര്‍ദേശങ്ങള്‍ നല്‍കിയത്. അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍ നല്‍കണമെന്നും പഠനത്തിലെ കടുത്ത സമ്മര്‍ദങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ മോചിപ്പിക്കണമെന്നുമുള്ള നിര്‍ദേശങ്ങളാണ് മന്ത്രി നല്‍കിയത്. ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ കുട്ടികളെ വല്ലാതെ സമ്മര്‍ദത്തിലാക്കരുത്. 10 മുതല്‍ 12-ാം ക്ലാസുവരെയുള്ള പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ അടിയന്തരമായി പുറത്തിറക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

സിജെപി സമരത്തിന്റെ കൂടി പശ്ചാത്തലത്തില്‍ സമഗ്ര മാറ്റത്തിന് വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി കൂടി വേണം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ഈ നിര്‍ദേശങ്ങളെ കാണാന്‍. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരായ എഫ്‌ഐആറുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്രം സമ്മതിച്ച പശ്ചാത്തലത്തില്‍ അഞ്ചാം തിയതി പ്രഖ്യാപിച്ച സമരം സിജെപി പിന്‍വലിച്ചിരുന്നു. എന്നിരിക്കിലും പരീക്ഷാ നടത്തിപ്പിനെക്കുറിച്ച് ഉയരുന്ന ആശങ്കകള്‍ ഇപ്പോഴും പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags