
നാടാകെ ഉത്രാടപ്പാച്ചിൽ
ഓണം ആഘോഷിക്കാൻ മലയാളികൾ ആകെ ഉത്രാട പാച്ചിലിലാണ്. തിരുവോണത്തിന് ഇനി ഒരു നാൾ മാത്രം. ഓണക്കാലത്തെ ഏറ്റവും തിരക്കേറിയ ദിവസങ്ങളിലൊന്നായ ഉത്രാടം പൊതുവെ ഒന്നാം ഓണം എന്നാണ് അറിയപ്പെടുന്നത്.
കുട്ടികളുടെ ഓണം എന്ന പേരിലും ഉത്രാട ദിനത്തിന് പ്രത്യേക സ്ഥാനമുണ്ട്. തിരുവോണത്തിന് തൊട്ടു മുൻപുള്ള നാൾ. ഓണത്തിരക്കിന്റെ ഉച്ചസ്ഥായിയിൽ എത്തി നിൽക്കുന്ന ദിവസം.
രാവിലെ മുതൽ മാർക്കറ്റുകളിൽ വലിയ തിരക്ക് അനുഭവപ്പെടും. പച്ചക്കറി, പൂക്കൾ, പഴങ്ങൾ, പുത്തൻ ഉടുപ്പ് – എല്ലാം വാങ്ങാനുള്ള ഓട്ടം.എല്ലാവർക്കും ഉത്രാടദിനാശംസകൾ.








