Vazhchayugam

Live News

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം, ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു

28.3°C
  • Kottayam
October 29, 2026
Follow Us:
VazhchayugamBlogKeralaനിതിൻ രാജ് കേസ്: ​റാമിന്റെ അറസ്റ്റിൽ ഗുരുതര വീഴ്ച വരുത്തിയ DySPയെ സംരക്ഷിക്കാൻ ശ്രമമെന്ന് ആക്ഷേപം

നിതിൻ രാജ് കേസ്: ​റാമിന്റെ അറസ്റ്റിൽ ഗുരുതര വീഴ്ച വരുത്തിയ DySPയെ സംരക്ഷിക്കാൻ ശ്രമമെന്ന് ആക്ഷേപം

കൊച്ചി: നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതി ഡോ. എം കെ റാമിന്റെ അറസ്റ്റില്‍ വീഴ്ച വരുത്തി പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള പഴുതൊരുക്കി എന്ന കോടതി നിരീക്ഷണത്തില്‍ ഡിവൈഎസ്പി സുധീര്‍ കല്ലന് സര്‍ക്കാര്‍ സംരക്ഷണം എന്ന് ആരോപണം. ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും അച്ചടക്ക നടപടി എടുക്കാന്‍ ആഭ്യന്തരവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. ഹൈക്കോടതി വിമര്‍ശനങ്ങള്‍ക്കും ആഭ്യന്തരമന്ത്രി ഇതുപരെ മറുപടി പറഞ്ഞിട്ടില്ല.

പരിശോധിക്കാമെന്ന ഒറ്റ മറുപടിയില്‍ വിഷയത്തെ രമേശ് ചെന്നിത്തല ഒതുക്കുകയായിരുന്നു. അതേസമയം വിഷയത്തില്‍ സുധീര്‍ കല്ലനെതിരെ വകുപ്പുതല അന്വേഷണം അരംഭിച്ചു. ഓപ്പറേഷന്‍ വിഭാഗം സൂപ്രണ്ട് കിരണ്‍ പി ബി ആണ് പരാതി അന്വേഷിക്കുന്നത്. വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടി മതിയെന്നാണ് തീരുമാനം.

ഡോ. എം കെ റാമിന്റെ അറസ്റ്റില്‍ പൊലീസ് വീഴ്ചയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ ഹൈക്കോടതി കഴിഞ്ഞ ദിവസം കുടഞ്ഞിരുന്നു. അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ‘അച്ചടക്ക നടപടിയെന്തെന്ന് കോടതിയെ പഠിപ്പിക്കരുത്. അച്ചടക്ക നടപടിയുടെ ചട്ടങ്ങള്‍ നന്നായി എനിക്കറിയാം. ഈ പണി തുടങ്ങിയിട്ട് കുറച്ചായി’ എന്നായിരുന്ന ജസ്റ്റിസ് ബദറുദ്ദീന്റെ കടുത്ത ഭാഷയിലുള്ള വിമര്‍ശനം.

ഡിവൈഎസ്പിയുടേത് ഗുരുതര വീഴ്ച എന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. ഡിവൈഎസ്പി ഗുരുതര വീഴ്ച വരുത്തിയിട്ട് അന്വേഷണം മാത്രം മതിയോ എന്ന് ചോദിച്ച കോടതി ഇത്തരം ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ആദ്യം സസ്പെന്‍ഡ് ചെയ്യണമെന്നും നിരീക്ഷിച്ചിരുന്നു. ആഭ്യന്തരവകുപ്പ് സമ്പൂര്‍ണ്ണ പരാജയം എന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags