Vazhchayugam

Live News

28.3°C
  • Kottayam
October 30, 2026
Follow Us:
VazhchayugamBlogKeralaക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1105 കോടി അനുവദിച്ചു; വിതരണം ഇന്ന് മുതല്‍

ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1105 കോടി അനുവദിച്ചു; വിതരണം ഇന്ന് മുതല്‍

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1105 കോടി അനുവദിച്ചു. ഇന്ന് മുതല്‍ ക്ഷേമപെന്‍ഷന്‍ വിതരണം തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ വിതരണം നേരത്തെയാക്കും.പെന്‍ഷന്‍ ഒരുമാസം പോലും മുടങ്ങാതെ കൊടുക്കണമെന്നുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗം കൂടിയാണിത് – മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷന്‍ വിതരണത്തിന് 132.5 കോടി രൂപ അനുവദിച്ചു. അംഗണവാടി പെന്‍ഷന്‍കാരുടെ കൂടിശിക തീര്‍ക്കാന്‍ പണം അനുവദിച്ചു. ജൂലൈ വരെയുളള കുടിശിക തീര്‍ക്കും.

പിന്നോക്ക വിഭാഗ സ്‌കോളര്‍ഷിപ്പിന് 312 കോടി അനുവദിച്ചു. കനത്ത ധനപ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴാണ് ഓണക്കാലത്ത് ഇത്രയും തുക ചെലവഴിക്കുന്നത്. അത് സര്‍ക്കാരിന്റെ കടമയാണ് – മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags