Vazhchayugam

Live News

28.3°C
  • Kottayam
October 17, 2026
Follow Us:
VazhchayugamBlogKottayamപനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ സാരസ്വതം സ്കോളർഷിപ്പ് വിതരണം നാളെ; ചാണ്ടി ഉമ്മൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും ; ദേശീയ നൃത്തസംഗീതോത്സവത്തിൽ മുംബൈ സംഘത്തിന്റെ ഭരതനാട്യം ശ്രദ്ധേയമായി

പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ സാരസ്വതം സ്കോളർഷിപ്പ് വിതരണം നാളെ; ചാണ്ടി ഉമ്മൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും ; ദേശീയ നൃത്തസംഗീതോത്സവത്തിൽ മുംബൈ സംഘത്തിന്റെ ഭരതനാട്യം ശ്രദ്ധേയമായി

പനച്ചിക്കാട്: പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പനച്ചിക്കാട് ദേവസ്വം ഏർപ്പെടുത്തിയ സാരസ്വതം സ്കോളർഷിപ്പ് വിതരണം നാളെ (ഒക്ടോബർ 17 ശനിയാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ചാണ്ടി ഉമ്മൻ എം.എൽ.എ. സ്കോളർഷിപ്പ് വിതരണം നിർവഹിക്കും.

പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന, 2026-ലെ കേരള, സി.ബി.എസ്.ഇ. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കാണ് സാരസ്വതം സ്കോളർഷിപ്പ് നൽകുന്നത്. വിദ്യാഭ്യസരംഗത്ത് മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പനച്ചിക്കാട് ദേവസ്വം ഏർപ്പെടുത്തിയിട്ടുള്ളതാണ് ഈ സ്കോളർഷിപ്പ്.

ചടങ്ങിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സി. ബഞ്ചമിൻ, പഞ്ചായത്ത് അംഗങ്ങളായ മനീഷ് പി. ജി., സുമ മുകുന്ദൻ തുടങ്ങിയവർ പങ്കെടുക്കും.

ക്ഷേത്രത്തിലെ ദേശീയ നൃത്തസംഗീതോത്സവത്തിന്റെ ഭാഗമായി ഇന്ന് (ഒക്ടോബർ 16 വെള്ളിയാഴ്ച) മുംബൈയിലെ നൃത്തരഞ്ജനി ഫൈൻ ആർട്സ് അക്കാദമി അവതരിപ്പിച്ച ഭരതനാട്യം അരങ്ങേറി. പ്രശസ്ത നർത്തകിയും നൃത്തസംവിധായികയുമായ ശ്രീമതി രേവതി ശ്രീനിവാസരാഘവൻ, ശ്രീമതി ദിവ്യ ശ്രീകാന്ത് എന്നിവർ ചേർന്നാണ് നൃത്തസംവിധാനം നിർവഹിച്ചത്. ശാസ്ത്രീയ നൃത്തത്തിന്റെ ലാസ്യഭംഗിയും താളവൈവിധ്യവും സമന്വയിപ്പിച്ച അവതരണം ദേശീയ നൃത്തസംഗീതോത്സവത്തിന് മിഴിവേകി.

ഒക്ടോബർ 17 ശനിയാഴ്ച ദേശീയ നൃത്തസംഗീതോത്സവത്തിൽ ചെന്നൈയിലെ പ്രശസ്ത കർണാടക സംഗീതജ്ഞൻ ശ്രീ ആദിത്യ മാധവൻ അവതരിപ്പിക്കുന്ന സംഗീതസദസ്സ് നടക്കും.

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകളും കലോപാസനകളും ക്ഷേത്രത്തിൽ തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags