Vazhchayugam

Live News

മ​ദ്രാസ് IITയിൽ നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരമില്ല; ആലപിച്ചത് ദേശീയ ഗാനവും തമിഴ് തായ് വാഴ്ത്തും

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഐഎസ്എല്ലിലെ ആദ്യ പോരാട്ടത്തില്‍ ഇന്റര്‍ കാശിയെ വീഴ്ത്തി വിജയത്തുടക്കമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്

ചരിത്രത്തിലാദ്യം, ഗ്യാനേഷ് കുമാറിനെ നീക്കാൻ കേരളത്തിൽ പ്രമേയം; എൽഡിഎഫ് പിന്തുണക്കും

‘നിന്‍റെ അച്ഛൻ എവിടെയാടാ?’; വൈദ്യപരിശോധനയ്ക്ക് എത്തിച്ച സുഹൈലിന് നേരെ കൈയേറ്റശ്രമം

ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ പിണറായി വിജയന് വൻ സ്വീകരണം

28.3°C
  • Kottayam
October 12, 2026
Follow Us:
VazhchayugamBlogKeralaതിരുവനന്തപുരത്ത് ദളിത് യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട സംഭവം, വിശദമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരത്ത് ദളിത് യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട സംഭവം, വിശദമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: തിരുവനന്തപുരം ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ബസ് ജീവനക്കാരി നേരിട്ട ജാതി അധിക്ഷേപവും വിവേചനവും സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ പ്രസിഡൻ്റ് വി. അനൂപ് എന്നിവർ ആവശ്യപ്പെട്ടു. ജാതിവിവേചനത്തിൻ്റെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽ പെട്ട വനിത ജീവനക്കാരിയെ ജോലിയിൽ നിന്ന് ഒഴിവാക്കിയതും കടുത്ത ജാതി അധിക്ഷേപം നടത്തിയതും ഗൗരവമുള്ള വിഷയമാണ്.

ഉന്നതമായ മനുഷ്യത്വവും മാനവികതയും കുട്ടികളെ പഠിപ്പിക്കേണ്ട സ്ഥാപനങ്ങൾ, പട്ടികജാതി വിഭാഗത്തിൽ പെട്ട ഒരു സ്ത്രീയോട് കാട്ടിയ വിവേചേനം അംഗീകരിക്കാനാവില്ല. ഇന്ത്യൻ ഭരണഘടന പ്രകാരം ജാതി, മതം, ഭാഷ, ലിംഗം, തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടുള്ളതല്ല. പട്ടികജാതി, പട്ടിക വർഗ ജനവിഭാഗങ്ങളുടെ ഉന്നമനവും എല്ലാ തരം വിവേചനത്തിൽ നിന്നും അവർക്ക് പരിരക്ഷയും ഉറപ്പുവരുത്തേണ്ടെന് സ്റ്റേറ്റിൻ്റെ ഉത്താരവാദിത്തമാണ്. ജാതിവിവേചനത്തിനെതിരെ അടിയന്തിര നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവണമെന്നും ഡിവൈഎഫ്ഐ ഭാരവാഹികൾ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ജാതി അധിക്ഷേപം നേരിട്ട കാര്യങ്ങൾ യുവതി വെളിപ്പെടുത്തിയത്. വിദ്യാലയത്തിലെ സ്കൂൾ ബസ്സിലെ ആയ ജയശ്രീയെയാണ് വിവേചനപരമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. സംഭവത്തിൽ മനംനൊന്ത് ജയശ്രീ മാറനല്ലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. നീ എസ് സി വിഭാഗത്തിൽപ്പെട്ടതല്ലേ എന്ന കാരണത്താൽ ജോലി നൽകില്ല എന്നായിരുന്നു ആക്ഷേപം.

ശരീരത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്നും ജയശ്രീയ്ക്കെതിരെ സ്കൂൾ അധികൃതർ ആരോപണം ഉന്നയിച്ചതായും വിവരമുണ്ട്. സ്കൂളിലെ വെഹിക്കിൾ കോർഡിനേറ്റർ അഭിലാഷ് ആണ് ഈ പരാതി പറഞ്ഞതെന്നും ജയശ്രീ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags