Vazhchayugam

Live News

28.3°C
  • Kottayam
June 13, 2026
Follow Us:
VazhchayugamBlogKeralaഅനിസ്‌ലാമിക ആചാരങ്ങള്‍ വര്‍ജിക്കണം; നിലവിളക്ക് വിവാദത്തില്‍ എംഎല്‍എയെ തിരുത്തി സമസ്ത

അനിസ്‌ലാമിക ആചാരങ്ങള്‍ വര്‍ജിക്കണം; നിലവിളക്ക് വിവാദത്തില്‍ എംഎല്‍എയെ തിരുത്തി സമസ്ത

കോഴിക്കോട്: നിലവിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഫാത്തിമ തഹ്ലിയ എംഎല്‍എയെ തിരുത്തി സമസ്ത. അനിസ്ലാമികമായ ആചാരങ്ങളും ഇതരമതസ്തരുടെ ആചാരങ്ങളും വര്‍ജ്ജിക്കണമെന്നും ഇസ്ലാം വിരുദ്ധ വിശ്വാസങ്ങള്‍ സമുദായത്തിന് പുറത്തേക്കുള്ള വഴിയാണെന്നും സമസ്ത വ്യക്തമാക്കി. സമസ്ത മുശാവറ യോഗത്തിലാണ് നിലവിളക്ക് വിവാദം ചര്‍ച്ചയായത്.

പേരാമ്പ്രയില്‍ ഒരു സ്വകാര്യ ചടങ്ങ് ഫാത്തിമ തഹ്ലിയ എംഎല്‍എ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തിരുന്നു. ഇതാണ് വിവാദത്തിന് വഴിവെച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് സമസ്ത തിരുത്തുമായി രംഗത്തെത്തിയിരിക്കുന്നത്.

നിലവിളക്ക് കൊളുത്തിയതിൽ ഫാത്തിമ തഹ്‌ലിയയെ വിമർശിച്ചുകൊണ്ട് ഇസ്‌ലാമിക പണ്ഡിതൻ ഹുസൈൻ സലഫിയും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അഷ്റഫും രംഗത്തെത്തിയിരുന്നു.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post