Vazhchayugam

Live News

28.3°C
  • Kottayam
October 15, 2026
Follow Us:
VazhchayugamBlogKeralaഅനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ ജെ തച്ചങ്കരിക്ക് ആശ്വാസം, ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ ജെ തച്ചങ്കരിക്ക് ആശ്വാസം, ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ആശ്വാസം. ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. സെപ്റ്റംബർ 18 മുതൽ ടോമിൻ ജെ തച്ചങ്കരി ജയിലാണ് . കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. നാല് വർഷം തടവിന് ശിക്ഷിച്ച കോട്ടയം വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

2003 ജനുവരി 1 മുതൽ 2007 ജൂലൈ 7 വരെയുള്ള കാലയളവിൽ 64 ലക്ഷം രൂപ വിലമതിക്കുന്ന, വരവിൽ കവിഞ്ഞ സ്വത്ത് സ്വന്തമാക്കിയെന്നാണ് കേസ്. സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിന് നഷ്ടം വരുത്തിയെന്ന കണ്ടെത്തൽ വിജിലൻസ് കോടതി ശരിവച്ചിരുന്നു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 135 ശതമാനം അധിക വരുമാനം ഉണ്ടാക്കിയെന്നായിരുന്നു പരാതി. 2003 മുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ 64,70,891 രൂപ സമ്പാദിച്ചു എന്ന് വിജിലൻസ് കണ്ടെത്തി. 2013ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഈ കേസിലാണ് കോട്ടയം വിജിലൻസ് കോടതി വിധി പറഞ്ഞിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags