Vazhchayugam

Live News

28.3°C
  • Kottayam
October 14, 2026
Follow Us:
VazhchayugamBlogKeralaനെടുമ്പാശ്ശേരി വാഹനാപകടം: മരിച്ച മൂന്ന് പേരുടേയും കുടുംബാംഗങ്ങളോട് ഫോണിൽ സംസാരിച്ച് മന്ത്രി രമേശ്‌ ചെന്നിത്തല

നെടുമ്പാശ്ശേരി വാഹനാപകടം: മരിച്ച മൂന്ന് പേരുടേയും കുടുംബാംഗങ്ങളോട് ഫോണിൽ സംസാരിച്ച് മന്ത്രി രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച മൂന്ന് പേരുടേയും കുടുംബാംഗങ്ങളോട് ഫോണിൽ സംസാരിച്ച് ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ കുറ്റക്കാർക്ക് വാങ്ങിനൽകുമെന്ന് രമേശ് ചെന്നിത്തല ഉറപ്പു നൽകി. പ്രതിപക്ഷ നേതാവ് പിണറായി വിജയനും മരിച്ച മൂന്ന് പേരുടേയും കുടുംബാംഗങ്ങളുമായി സംസാരിച്ചു. കുടുംബത്തിന്റെ ആശങ്ക പരിഹരിക്കുമെന്നും പ്രതി സുഹൈലിനെതിരെ കർശന നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ പ്രതികരിച്ചിരുന്നു.

കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ഗോപികയുടെ കുടുംബം ആരോപിച്ചിരുന്നു. കേസ് അട്ടിമറിക്കുന്നെന്ന ആശങ്ക ദേവികയുടെ കുടുംബവും പങ്കുവച്ചിരുന്നു. എഫ്ഐആറിൽ പ്രതി സുഹൈൽ സജീവിന്റെ പേരില്ലാത്തതും, പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചതും കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് കുടുംബം സംശയിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ അധിക്ഷേപപ്രചാരണം നടക്കുന്നെന്നും കുടുംബം വൈകാരികമായി പ്രതികരിച്ചിരുന്നു.

പ്രതിയുടെ സാമ്പത്തിക ശേഷി കേസിനെ സ്വാധീനിക്കുമോ എന്ന ആശങ്കയാണ് മരിച്ച കർണാടക സുള്ള്യ സ്വദേശി ഇയാസിന്റെ കുടുംബത്തിനും. അതേസമയം പ്രതി സുഹൈൽ സജീവും സുഹൃത്തുക്കളും മദ്യപിച്ചിരുന്നെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. പത്തൊമ്പതുകാരനായ പ്രതി ബാറുകളിൽ കയറി മദ്യപിച്ചതിന് എക്സൈസും കേസെടുത്തു. സുഹൈലും മറ്റു പ്രതികളും നൽകിയ ജാമ്യ അപേക്ഷ മറ്റന്നാൾ കോടതി പരിഗണിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags