
ദില്ലി ചലോ മാർച്ചിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ച് രാഹുൽ ഗാന്ധി
ഡൽഹി: ദില്ലി ചലോ മാർച്ചിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ച് രാഹുൽ ഗാന്ധി. യുവാക്കളെ തല്ലിച്ചതച്ച ആർഎസ്എസ് ഭീരുക്കളെ തെരുവിൽ കണ്ടില്ല. ഭരണഘടനയെ കൊല്ലുന്നവർക്ക് മുന്നിൽ ഒരടി പിന്നോട്ടില്ല. ഇത് വ്യത്യസ്ത സമരങ്ങൾ അല്ല. രാജ്യത്തിന്റെ ഒരൊറ്റ മുന്നേറ്റം. ഒരടി പോലും പിന്നോട്ട് വെക്കില്ല. അധികാരം ഉപയോഗിച്ചല്ലാതെ നേർക്കുനേർ നിന്ന് പോരാടാൻ ബിജെപിക്കും ആർഎസ്എസിനും ധൈര്യമില്ലെന്നും രാഹുൽഗാന്ധി വിമർശിച്ചു.
ഈ പ്രതിഷേധത്തിനായി എത്തിയ ഓരോരുത്തർക്കും ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഉച്ചകഴിഞ്ഞ് 3 മണിക്ക് അവരവരുടെതായ രീതിയിൽ പിന്തുണ പ്രകടപ്പിച്ച ലക്ഷക്കണക്കിന് ആളുകൾക്കും ഞാൻ നന്ദി പറയുന്നു. ‘ഇന്ത്യാ’ മുന്നണിയുടെ നേതാക്കൾക്കും കോൺഗ്രസ് പാർട്ടിയുടെ എല്ലാ പ്രവർത്തകർക്കും ‘ഇന്ത്യാ’ മുന്നണിയുടെ പ്രവർത്തകർക്കും നന്ദി.’ – രാഹുൽ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറഞ്ഞു.
എല്ലാവരും ഒന്നിച്ച് നിൽക്കുന്ന പ്രതിഷേധമാണിത്. നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കുന്നവർക്കെതിരെ ഓരോ വ്യക്തിയും നിലകൊള്ളും. ഞങ്ങൾ പിൻവാങ്ങാൻ പോകുന്നില്ല. ഇന്ത്യയുടെ ആശയത്തെയും ഭരണഘടനയുടെ ആശയത്തെയും നമ്മുടെ ജനാധിപത്യത്തിന്റെ ആശയത്തെയും സംരക്ഷിക്കാൻ മുന്നോട്ട് വന്ന നിങ്ങൾ എല്ലാവർക്കും നന്ദി. തെരുവിൽ ഇറങ്ങിയ ഓരോ വ്യക്തിയെക്കുറിച്ചും ഞാൻ അത്യധികം അഭിമാനിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്നലെ വൈകുന്നേരം 4.32 ഓടെ ഓൺലൈൻ വഴി രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വൻ ജനാവലിയുമായി സുപ്രീം കോടതിയുടെ പ്രദേശത്തേക്ക് രാഹുൽ മാർച്ച് നടത്തി. തുടർന്ന് ആറുമണിയോടെ പ്രതിഷേധം സമാധാനപരമായി അവസാനിക്കുകയായിരുന്നു.








