VazhchayugamBlogPalakkadഇതര സംസ്ഥാനക്കാരായ കുട്ടികളോട് അധ്യാപിക വിവേചനപരമായി പെരുമാറിയെന്ന പരാതി: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ഇതര സംസ്ഥാനക്കാരായ കുട്ടികളോട് അധ്യാപിക വിവേചനപരമായി പെരുമാറിയെന്ന പരാതി: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
പാലക്കാട്: കഞ്ചിക്കോട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അതിഥി തൊഴിലാളികളുടെ മക്കളോട് അധ്യാപിക വിവേചനപരമായി പെരുമാറുകയും ഇതേ തുടര്‍ന്ന് ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇരട്ട സഹോദരങ്ങള്‍ പഠനം നിര്‍ത്തുകയും ചെയ്തുവെന്ന
പരാതിയില്‍ ഇടപെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍.
സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇതര സംസ്ഥാനക്കാരായ കുട്ടികളോട് അധ്യാപിക വിവേചനപരമായി പെരുമാറിയതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ടറായിരുന്നു പുറത്തുവിട്ടത്.








