Vazhchayugam

Live News

മ​ദ്രാസ് IITയിൽ നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരമില്ല; ആലപിച്ചത് ദേശീയ ഗാനവും തമിഴ് തായ് വാഴ്ത്തും

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഐഎസ്എല്ലിലെ ആദ്യ പോരാട്ടത്തില്‍ ഇന്റര്‍ കാശിയെ വീഴ്ത്തി വിജയത്തുടക്കമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്

ചരിത്രത്തിലാദ്യം, ഗ്യാനേഷ് കുമാറിനെ നീക്കാൻ കേരളത്തിൽ പ്രമേയം; എൽഡിഎഫ് പിന്തുണക്കും

‘നിന്‍റെ അച്ഛൻ എവിടെയാടാ?’; വൈദ്യപരിശോധനയ്ക്ക് എത്തിച്ച സുഹൈലിന് നേരെ കൈയേറ്റശ്രമം

ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ പിണറായി വിജയന് വൻ സ്വീകരണം

28.3°C
  • Kottayam
October 12, 2026
Follow Us:
VazhchayugamBlogKerala‘EMS ഭവന പദ്ധതി ഉണ്ടാക്കിയവർ PMAY പദ്ധതിയെ എതിർക്കുന്നത് എന്തിനാണ്?; അനാവശ്യ വിവാദമുണ്ടാക്കി പാവങ്ങൾക്ക് വീട് നഷ്ടപ്പെടുത്തരുത്’: കെ എം ഷാജി

‘EMS ഭവന പദ്ധതി ഉണ്ടാക്കിയവർ PMAY പദ്ധതിയെ എതിർക്കുന്നത് എന്തിനാണ്?; അനാവശ്യ വിവാദമുണ്ടാക്കി പാവങ്ങൾക്ക് വീട് നഷ്ടപ്പെടുത്തരുത്’: കെ എം ഷാജി

തിരുവനന്തപുരം: പിഎംഎവൈ പദ്ധതിയിലെ വീടുകളുമായി ബന്ധപ്പെട്ട് അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കരുതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. പ്രധാനന്ത്രിയുടെ പേരിലുള്ള ഭവന പദ്ധതി നടപ്പാക്കുന്നതിൽ വിശദീകരണവുമായിട്ടാണ് മന്ത്രി എത്തിയത്. നരേന്ദ്രമോദിയുടെ ഫോട്ടോയല്ല, പദ്ധതിയുടെ ലോഗോ സ്ഥാപിക്കുന്നതിൽ തെറ്റില്ലെന്നാണ് പറഞ്ഞത്.

EMS ഭവന പദ്ധതി ഉണ്ടാക്കിയവർ PMAY പദ്ധതിയെ എതിർക്കുന്നത് എന്തിനാണ്. 5 ലക്ഷം വീട് കൊടുത്തു എന്നാണ് കണക്ക്. ലൈഫിൽ കൊടുത്ത 1,60000 വീട് കൊടുത്തത് ഈ പദ്ധതിയിൽ പെട്ടതാണ്. ലോഗോ വെക്കുന്നു എന്ന പേരിൽ വീട് ഇല്ലാതെ ആക്കാൻ പറ്റില്ല. 2023 ലെ സർക്കുലർ പ്രകാരം ലോഗോ വേണം എന്നാണ്. എൽഡിഎഫ് സർക്കാർ പിഎംഎവൈ കരാറിൽ നിന്നും പുറകോട്ട് പോയത് പണം ഇല്ലാത്തതിനാൽ ആണെന്നും മന്ത്രി കെ എം ഷാജി പറഞ്ഞു.

അതേസമയം, ചില മുഖ്യധാര മാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുകയാണ്. താൻ പറഞ്ഞ പോയിന്റുകൾ വളച്ചൊടിച്ച് ഒരു ഉളുപ്പും ഇല്ലാതെ കള്ളം പറയുകയാണെന്നും അതിന്റെ ആവശ്യം എന്താണെന്നും മന്ത്രി ചോദിച്ചു. കേന്ദ്ര വിഹിതം കൂടുതൽ കിട്ടാൻ ആണ് ശ്രമം. പാവങ്ങൾക്ക് കിട്ടുന്ന വീട് ഇല്ലാതാക്കാൻ ശ്രമിക്കരുത്. ലോഗോ വെക്കുന്നു എന്ന പേരിൽ വീട് ഇല്ലാതാക്കാൻ പറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ മന്ത്രി കെ എം ഷാജിയെ വിമർശിച്ചുകൊണ്ട് എ കെ ബാലൻ രംഗത്തെത്തി. ഷാജിയുടെ നിലപാട് അത് യുഡിഎഫിന് അനുകൂലമല്ലെന്നും ബിജെപിക്ക് അനുകൂലമാണെന്നും എ കെ ബാലൻ പറഞ്ഞു. ഷാജി ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നുവെന്നും കേന്ദ്രത്തിനെതിരെ ഷാജിയും യുഡിഎഫും ഒന്നും പറയില്ല. മതമാണ്, മതമാണ് മതമാണ് പ്രശ്നം എന്നത് മാത്രം ഇനി ദേദഗതി ചെയ്താൽ മതി. പിണറായി സംഘികളുടെ ആളാണെന്ന് പ്രചരിപ്പിച്ചു. അതിനുള്ള തിരിച്ചടിയാണ് ഇപ്പോൾ യുഡിഎഫിന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags