Vazhchayugam

Live News

മ​ദ്രാസ് IITയിൽ നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരമില്ല; ആലപിച്ചത് ദേശീയ ഗാനവും തമിഴ് തായ് വാഴ്ത്തും

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഐഎസ്എല്ലിലെ ആദ്യ പോരാട്ടത്തില്‍ ഇന്റര്‍ കാശിയെ വീഴ്ത്തി വിജയത്തുടക്കമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്

ചരിത്രത്തിലാദ്യം, ഗ്യാനേഷ് കുമാറിനെ നീക്കാൻ കേരളത്തിൽ പ്രമേയം; എൽഡിഎഫ് പിന്തുണക്കും

‘നിന്‍റെ അച്ഛൻ എവിടെയാടാ?’; വൈദ്യപരിശോധനയ്ക്ക് എത്തിച്ച സുഹൈലിന് നേരെ കൈയേറ്റശ്രമം

ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ പിണറായി വിജയന് വൻ സ്വീകരണം

28.3°C
  • Kottayam
October 12, 2026
Follow Us:
VazhchayugamBlogKeralaകൊച്ചി കുണ്ടന്നൂരില്‍ ജനിച്ച് മണിക്കൂറുകള്‍ മാത്രമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി കുണ്ടന്നൂരില്‍ ജനിച്ച് മണിക്കൂറുകള്‍ മാത്രമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: കൊച്ചിയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് കൈമാറി. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം കടന്നത് ആരെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുണ്ടന്നൂരിലെ ഫോറം മാളിനോട് ചേര്‍ന്നുള്ള ഇടറോഡിലെ തട്ടുകടയുടെ പരിസരത്തുനിന്നാണ് പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയത്. സമീപത്തെ കാര്‍ ഷോറൂമില്‍ മാത്രമാണ് ഈ പ്രദേശത്ത് ആകെ സിസിടിവിയുള്ളത്. ഇതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ച് വരികയാണ്.

കുഞ്ഞ് കരയുന്ന ശബ്ദം കേട്ട് നോക്കിയ നാട്ടുകാര്‍ പുലര്‍ച്ചെ ഒരു മണിയോടെ കുഞ്ഞിനെ കണ്ടെത്തുകയും ഉടനടി മരട് പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പ്രദേശത്തെ ബെഞ്ചില്‍ കിടത്തിയ നിലയിലായിരുന്നു കുഞ്ഞ്. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് പൊലീസ് അറിയിച്ചു. എന്നിരിക്കിലും കുഞ്ഞ് ഡോക്ടേഴ്‌സിന്റെ നിരീക്ഷണത്തിലാണ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags