Vazhchayugam

Live News

മ​ദ്രാസ് IITയിൽ നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരമില്ല; ആലപിച്ചത് ദേശീയ ഗാനവും തമിഴ് തായ് വാഴ്ത്തും

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഐഎസ്എല്ലിലെ ആദ്യ പോരാട്ടത്തില്‍ ഇന്റര്‍ കാശിയെ വീഴ്ത്തി വിജയത്തുടക്കമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്

ചരിത്രത്തിലാദ്യം, ഗ്യാനേഷ് കുമാറിനെ നീക്കാൻ കേരളത്തിൽ പ്രമേയം; എൽഡിഎഫ് പിന്തുണക്കും

‘നിന്‍റെ അച്ഛൻ എവിടെയാടാ?’; വൈദ്യപരിശോധനയ്ക്ക് എത്തിച്ച സുഹൈലിന് നേരെ കൈയേറ്റശ്രമം

ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ പിണറായി വിജയന് വൻ സ്വീകരണം

28.3°C
  • Kottayam
October 12, 2026
Follow Us:
VazhchayugamBlogKeralaഎന്‍ പ്രശാന്തിന്റെയും ബി അശോകിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

എന്‍ പ്രശാന്തിന്റെയും ബി അശോകിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ ബി.അശോകിന്റെയും എന്‍ പ്രശാന്തിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഫയലില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഒപ്പിട്ടു. പ്രശാന്ത് കഴിഞ്ഞ രണ്ടുവര്‍ഷമായും ബി അശോക് ഒന്നരവര്‍ഷമായും സസ്‌പെന്‍ഷനിലാണ്.

വിമര്‍ശിച്ചതിന്റെ പേരിലെടുത്ത നടപടി അനാവശ്യമാണെന്ന് കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുമ്പോള്‍ 2 പേര്‍ പുറത്തുനില്‍ക്കുന്നത് ഉചിതമല്ലെന്നും സര്‍ക്കാര്‍ വിലയിരുത്തി.

ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ വിമര്‍ശിച്ചതിന്റെ പേരില്‍ രണ്ടു വര്‍ഷത്തോളമായി സസ്‌പെന്‍ഷനിലാണു പ്രശാന്ത്. പിണറായി വിജയനെയും മുന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും വിമര്‍ശിച്ച് അഭിമുഖം നല്‍കിയതിനു പിന്നാലെയാണ് അശോകിനെ സസ്‌പെന്‍ഡ് ചെയ്തത്. അനുവാദമില്ലാതെ മാധ്യമങ്ങളോടു സംസാരിച്ചു, സര്‍ക്കാരിന്റെ പ്രതിഛായ മോശമാക്കി തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനു മേല്‍ ചുമത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags