Vazhchayugam

Live News

മ​ദ്രാസ് IITയിൽ നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരമില്ല; ആലപിച്ചത് ദേശീയ ഗാനവും തമിഴ് തായ് വാഴ്ത്തും

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഐഎസ്എല്ലിലെ ആദ്യ പോരാട്ടത്തില്‍ ഇന്റര്‍ കാശിയെ വീഴ്ത്തി വിജയത്തുടക്കമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്

ചരിത്രത്തിലാദ്യം, ഗ്യാനേഷ് കുമാറിനെ നീക്കാൻ കേരളത്തിൽ പ്രമേയം; എൽഡിഎഫ് പിന്തുണക്കും

‘നിന്‍റെ അച്ഛൻ എവിടെയാടാ?’; വൈദ്യപരിശോധനയ്ക്ക് എത്തിച്ച സുഹൈലിന് നേരെ കൈയേറ്റശ്രമം

ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ പിണറായി വിജയന് വൻ സ്വീകരണം

28.3°C
  • Kottayam
October 12, 2026
Follow Us:
VazhchayugamBlogKeralaഅയ്യങ്കാളി വിദ്യാലയത്തിൽ ചേർത്ത പഞ്ചമിയുടെ പിന്മുറക്കാരിക്ക് നേരെ ജാതി അധിക്ഷേപമെന്ന് പരാതി; പോലീസ് കേസെടുത്തു

അയ്യങ്കാളി വിദ്യാലയത്തിൽ ചേർത്ത പഞ്ചമിയുടെ പിന്മുറക്കാരിക്ക് നേരെ ജാതി അധിക്ഷേപമെന്ന് പരാതി; പോലീസ് കേസെടുത്തു

തിരുവനന്തപുരം: അയ്യങ്കാളി വിദ്യാലയത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോയ പഞ്ചമിയുടെ നാലാം തലമുറക്കാരിക്ക് നേരെ ജാതി അധിക്ഷേപം എന്ന് പരാതി. മണ്ണാമൂല സ്വദേശി ജയശ്രീയാണ് ജാതി വിവേചനത്തിനും അപമാനത്തിനും ഇരയായതായി ആരോപിച്ച് പരാതി നല്‍കിയത്.

ഊരുട്ടമ്പലം സരസ്വതി വിദ്യാലയം സ്‌കൂളില്‍ കഴിഞ്ഞ രണ്ട് ദിവസമായി ബസ്സിലെ ആയ ആയി ജോലി നോക്കുകയായിരുന്നു ജയശ്രീ. ജാതി അധിക്ഷേപം നടത്തുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തതായാണ് പരാതി.

സ്‌കൂളിലെ ബസുകളുടെ കോഡിനേറ്ററും വെള്ളൂര്‍ക്കോണം സ്വദേശിയുമായ അഭിലാഷിനെതിരെയാണ് പരാതി. ഇയാള്‍ ജാതി അധിക്ഷേപം നടത്തിയെന്നാണ് ജയശ്രീയുടെ പരാതി. ജയശ്രീയെക്കുറിച്ച് മാതാപിതാക്കള്‍ക്ക് പരാതിയുണ്ടെന്നും ജയശ്രീയുടെ മണം കുട്ടികള്‍ക്കും മറ്റും ഇഷ്ടപ്പെടുന്നില്ല എന്നും പറഞ്ഞ് അധിക്ഷേപിച്ച് ജോലിയില്‍ നിന്ന് പുറത്താക്കിയെന്നും പരാതിയില്‍ പറയുന്നു.

മൂന്ന് ദിവസം ജോലി ചെയ്തതിന് ശേഷമാണ് ജയശ്രീയെ സ്‌കൂള്‍ അധികൃതര്‍ ഒഴിവാക്കിയത്. സംഭവത്തില്‍ മാറനല്ലൂര്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. 32 വര്‍ഷമായി സരസ്വതി വിദ്യാലയം പ്രവര്‍ത്തിക്കുകയാണ്. വിവിധ ജാതിമതസ്ഥര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇതിന് മുന്‍പ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags