Vazhchayugam

Live News

28.3°C
  • Kottayam
June 14, 2026
Follow Us:
VazhchayugamBlogKeralaസർക്കാർ മെഡിക്കൽ കോളജുകളിൽ കൂട്ടസ്ഥലംമാറ്റം

സർക്കാർ മെഡിക്കൽ കോളജുകളിൽ കൂട്ടസ്ഥലംമാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ അഴിച്ചുപണി. സൂപ്രണ്ട്, അഡീഷണൽ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, റസിഡൻസ് മെഡിക്കൽ ഓഫീസർ തസ്തികകളിലേക്കാണ് പുതിയ നിയമനങ്ങൾ.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർ ജയചന്ദ്രൻ സൂപ്രണ്ട് സ്ഥാനത്ത് തുടരും. എറണാകുളം മെഡിക്കൽ കോളജിൽ ഡോക്ടർ അനൂപ് ജോസഫ് സൂപ്രണ്ടാകും. തൃശ്ശൂർ മെഡിക്കൽ കോളജിൽ ഡോക്ടർ ലിജോ കൊല്ലനൂർ. കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർ ടി ജി തോമസ്. ഡോക്ടർ ഹരീഷ് ചന്ദ്രൻ ഇടുക്കി മെഡിക്കൽ കോളജ് സൂപ്രണ്ട്. ഡോക്ടർ ലക്ഷ്മി ആലപ്പുഴ മെഡിക്കൽ കോളജ് സൂപ്രണ്ടാകും.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആരോഗ്യവകുപ്പിൽ പ്രധാനപ്പെട്ട അഴിച്ചുപണികൾ ഉണ്ടായിട്ടുണ്ട്. ആരോഗ്യമേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന വീഴ്ചകളുടെ പശ്ചാത്തലത്തിലാണ് ഇത്തരം നിയമനങ്ങൾ വീണ്ടും ഉണ്ടായിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post