Vazhchayugam

Live News

മ​ദ്രാസ് IITയിൽ നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരമില്ല; ആലപിച്ചത് ദേശീയ ഗാനവും തമിഴ് തായ് വാഴ്ത്തും

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഐഎസ്എല്ലിലെ ആദ്യ പോരാട്ടത്തില്‍ ഇന്റര്‍ കാശിയെ വീഴ്ത്തി വിജയത്തുടക്കമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്

ചരിത്രത്തിലാദ്യം, ഗ്യാനേഷ് കുമാറിനെ നീക്കാൻ കേരളത്തിൽ പ്രമേയം; എൽഡിഎഫ് പിന്തുണക്കും

‘നിന്‍റെ അച്ഛൻ എവിടെയാടാ?’; വൈദ്യപരിശോധനയ്ക്ക് എത്തിച്ച സുഹൈലിന് നേരെ കൈയേറ്റശ്രമം

ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ പിണറായി വിജയന് വൻ സ്വീകരണം

28.3°C
  • Kottayam
October 12, 2026
Follow Us:
VazhchayugamBlogKeralaഅതിവേഗ റെയില്‍പാത: ശ്രീധരനിലൂടെ കേന്ദ്രസഹായം ഉറപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം

അതിവേഗ റെയില്‍പാത: ശ്രീധരനിലൂടെ കേന്ദ്രസഹായം ഉറപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം

തിരുവനന്തപുരം: അതിവേഗ റെയില്‍ പദ്ധതിയില്‍ കേന്ദ്ര സഹായം ഉറപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇ ശ്രീധരനിലൂടെ സഹായം ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. വിദഗ്ധ സമിതി റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം ലഭിക്കും. ഇത് ലഭിച്ച ഉടന്‍ തുടര്‍ നടപടികളിലേക്ക് കടക്കാനാണ് നീക്കം.

ഇതിനിടെ ഇ ശ്രീധരന്റെ പദ്ധതിയെ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് ബിജെപിയെന്നും വിവരമുണ്ട്. പദ്ധതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പഠിച്ച ശേഷമാകും അന്തിമതീരുമാനം. പി കെ കൃഷ്ണദാസ് പദ്ധതി റിപ്പോര്‍ട്ട് സ്വീകരിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖര്‍ ഇ ശ്രീധരനെ കാണും.

കുടിയൊഴിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നതും പരിസ്ഥിതി സൗഹൃദമായതും അനുകൂലമെന്നാണ് ബിജെപി കരുതുന്നത്. മുഖ്യമന്ത്രി വി ഡി സതീശന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ബിജെപിയുടെ പരിഗണനയ്ക്കായി ഇ ശ്രീധരന്‍ നല്‍കിയിരുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ മുഖ്യമന്ത്രിയും ഇ ശ്രീധരനും കൂടിക്കാഴ്ച നടത്തിയിരുന്നു. 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അതിവേഗ റെയില്‍പാത സംബന്ധിച്ച കരട് റിപ്പോര്‍ട്ട് ഇ ശ്രീധരന്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags