Vazhchayugam

Live News

മ​ദ്രാസ് IITയിൽ നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരമില്ല; ആലപിച്ചത് ദേശീയ ഗാനവും തമിഴ് തായ് വാഴ്ത്തും

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഐഎസ്എല്ലിലെ ആദ്യ പോരാട്ടത്തില്‍ ഇന്റര്‍ കാശിയെ വീഴ്ത്തി വിജയത്തുടക്കമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്

ചരിത്രത്തിലാദ്യം, ഗ്യാനേഷ് കുമാറിനെ നീക്കാൻ കേരളത്തിൽ പ്രമേയം; എൽഡിഎഫ് പിന്തുണക്കും

‘നിന്‍റെ അച്ഛൻ എവിടെയാടാ?’; വൈദ്യപരിശോധനയ്ക്ക് എത്തിച്ച സുഹൈലിന് നേരെ കൈയേറ്റശ്രമം

ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ പിണറായി വിജയന് വൻ സ്വീകരണം

28.3°C
  • Kottayam
October 12, 2026
Follow Us:
VazhchayugamBlogKeralaഅച്ചു ഉമ്മനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ഇടതുസംഘടനാ നോതാവിനെ പുറത്താക്കി

അച്ചു ഉമ്മനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ഇടതുസംഘടനാ നോതാവിനെ പുറത്താക്കി

കൊല്ലം: ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ നടപടി. സെക്രട്ടേറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ ഐഎച്ച്ആര്‍ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി. ഇടതുസംഘടനാ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു നന്ദകുമാര്‍.

കഴിഞ്ഞ സര്‍ക്കാരാണ് അഡീഷണല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച നന്ദകുമാറിനെ ഐഎച്ച്ആര്‍ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിച്ചത്. 2023-ല്‍ ഫേസ്ബുക്കിലൂടെ തനിക്കെതിരെ മോശമായ പോസ്റ്റിട്ടെന്നും അപമാനിച്ചെന്നും കാണിച്ച് അച്ചു ഉമ്മന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടപടിയെടുത്തിരുന്നില്ല. ഇതില്‍ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് നന്ദകുമാറിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും നിസാര വകുപ്പ് ചുമത്തുക മാത്രമാണ് ചെയ്തത്. അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയും ചെയ്തു. കേസെടുത്ത് ഒരാഴ്ച കഴിഞ്ഞാണ് ഇയാളെ ചോദ്യം ചെയ്തത്. മുന്‍ അഡീഷണല്‍ സെക്രട്ടറി ലതാ പണിക്കരെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിച്ചുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags