Vazhchayugam

Live News

28.3°C
  • Kottayam
October 13, 2026
Follow Us:
VazhchayugamBlogKottayamപനച്ചിക്കാട്ട് ദേശീയ നൃത്തസംഗീതോത്സവത്തിൽ ‘നടനമാധുരി’ ശ്രദ്ധേയമായി

പനച്ചിക്കാട്ട് ദേശീയ നൃത്തസംഗീതോത്സവത്തിൽ ‘നടനമാധുരി’ ശ്രദ്ധേയമായി

പനച്ചിക്കാട്: ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ദേശീയ നൃത്തസംഗീതോത്സവത്തിന്റെ രണ്ടാം ദിനമായ തിങ്കളാഴ്ച (ഒക്ടോബർ 12) അർഷാ ബൈജുവും സംഘവും അവതരിപ്പിച്ച ‘നടനമാധുരി’ നൃത്തപരിപാടി ശ്രദ്ധേയമായി.

എറണാകുളം കാക്കനാട്ടിൽനിന്നുള്ള രേഷ്മ ജി. അവതരിപ്പിച്ച ശാസ്ത്രീയ നൃത്തം കലാസ്വാദകരുടെ മനംകവർന്നു.

ദേശീയ നൃത്തസംഗീതോത്സവത്തിന്റെ മൂന്നാം ദിനമായ ചൊവ്വാഴ്ച (ഒക്ടോബർ 13) പ്രശസ്ത കർണാടക സംഗീതജ്ഞ ശ്രീമതി മാതംഗി സത്യമൂർത്തിയുടെ സംഗീതക്കച്ചേരി നടക്കും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags