Vazhchayugam

Live News

28.3°C
  • Kottayam
October 12, 2026
Follow Us:
VazhchayugamBlogEntertainmentഅഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിൽ കോടികൾ വാരി ജയിലർ 2

അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിൽ കോടികൾ വാരി ജയിലർ 2

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് ജയിലർ 2. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഒക്റ്റോബർ 15നാണ് തിയെറ്ററിൽ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിൽ കോടികൾ നേടിയിരിക്കുകയാണ് ജയിലർ 2.

ഇതിനോടകം 20 കോടിയാണ് ചിത്രം അഡ്വാൻസ് ബുക്കിങ്ങിൽ നിന്നും നേടിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. എല്ലാ സംസ്ഥാനങ്ങളിലും അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് പൂർണമായി ആരംഭിച്ചിരുന്നില്ല. ഒക്റ്റോബർ 11ന് രാവിലെയാണ് കേരളത്തിൽ ചിത്രത്തിന്‍റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയത്.

പ്രധാനമായും തമിഴ്നാട്ടിൽ നിന്നുമാണ് അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങ് കൂടുതലും നടന്നിരിക്കുന്നത്. ചെന്നൈയിൽ നിന്നും മാത്രമായി 1.63 കോടി രൂപയുടെ വരുമാനം ലഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags