Vazhchayugam

Live News

മ​ദ്രാസ് IITയിൽ നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരമില്ല; ആലപിച്ചത് ദേശീയ ഗാനവും തമിഴ് തായ് വാഴ്ത്തും

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഐഎസ്എല്ലിലെ ആദ്യ പോരാട്ടത്തില്‍ ഇന്റര്‍ കാശിയെ വീഴ്ത്തി വിജയത്തുടക്കമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്

ചരിത്രത്തിലാദ്യം, ഗ്യാനേഷ് കുമാറിനെ നീക്കാൻ കേരളത്തിൽ പ്രമേയം; എൽഡിഎഫ് പിന്തുണക്കും

‘നിന്‍റെ അച്ഛൻ എവിടെയാടാ?’; വൈദ്യപരിശോധനയ്ക്ക് എത്തിച്ച സുഹൈലിന് നേരെ കൈയേറ്റശ്രമം

ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ പിണറായി വിജയന് വൻ സ്വീകരണം

28.3°C
  • Kottayam
October 12, 2026
Follow Us:
VazhchayugamBlogKeralaഎസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിലെ പൊലീസ് പരിശോധന; പ്രതിഷേധ മാര്‍ച്ചിനിടെ പ്രവര്‍ത്തകന്റെ വിരലറ്റു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിലെ പൊലീസ് പരിശോധന; പ്രതിഷേധ മാര്‍ച്ചിനിടെ പ്രവര്‍ത്തകന്റെ വിരലറ്റു

തിരുവനന്തപുരം: എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടിലെ പൊലീസ് പരിശോധനയില്‍ പ്രതിഷേധിച്ച് പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം മാര്‍ച്ച്. പ്രതിഷേധത്തിനിടെ ബാരിക്കേട് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകന്റെ കൈ വിരല്‍ ബാരിക്കേഡില്‍ കുടുങ്ങി അറ്റുപോയി.

ചാക്ക സ്വദേശി വിവേകിനാണ് പരിക്കേറ്റത്. വിവേകിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്താം തീയതി വരെ സമയം സര്‍ക്കാരിന് നല്‍കുമെന്നും അതിനുള്ളില്‍ സിഐ സതീഷ് കുമാറിനെ സ്റ്റേഷനില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ അനിശ്ചിത കാലസമരവുമായി എസ്എഫ്‌ഐ കന്റോണ്‍മെന്റ് സ്റ്റേഷന്റെ മുന്നിലെത്തും എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

എസ്എച്ച്ഒ സതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പരിശോധന നടന്നത്. ഈ സമയത്ത് നന്ദന്‍ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ സിപിഎം പ്രവര്‍ത്തകരെത്തി പരിശോധന തടസ്സപ്പെടുത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലാണ് സിപിഎം പ്രവര്‍ത്തകന്‍ വിവേകിന് പരിക്കേറ്റത്.

യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ പൊലീസ് നടപടിക്ക് പിന്നാലെയാണ് തിരുവനന്തപുരത്ത് പ്രതിഷേധങ്ങള്‍ കടുത്തത്. കന്റോണ്‍മെന്റ് സിഐ സതീഷ്‌കുമാറിന്റെ കാട്ടാക്കടയിലെ വീട്ടിലേക്ക് ആദ്യം ഡിവൈഎഫ്‌ഐയും പിന്നെ എസ്എഫ്‌ഐയും മാര്‍ച്ച് നടത്തി. എസ്എച്ച്ഒക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags