Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaദേശീയപാത 66ൽ വീണ്ടും ടോൾ പിരിക്കാൻ നീക്കം, പ്രതിഷേധവുമായി സിപിഐയടക്കമുള്ള രാഷ്‌ട്രീയ കക്ഷികള്‍

ദേശീയപാത 66ൽ വീണ്ടും ടോൾ പിരിക്കാൻ നീക്കം, പ്രതിഷേധവുമായി സിപിഐയടക്കമുള്ള രാഷ്‌ട്രീയ കക്ഷികള്‍

തൃശൂര്‍: ദേശീയപാത 66ൽ വീണ്ടും ടോൾ പിരിക്കാൻ നീക്കം. തൃശ്ശൂർ ജില്ലയിൽ മുഖ്യമന്ത്രിയുടെ സന്ദർശനം കഴിഞ്ഞാലുടൻ ടേൾപ്പിരിവ് ആരംഭിച്ചേക്കും. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ട് സ്ഥലത്ത് വന്‍ പൊലീസ് സംഘം നേരത്തെ തന്നെ ക്യാമ്പ് ചെയ്‌തിരുന്നു.

പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഇടപെടലും ഫലം കണ്ടില്ല. പ്രതിഷേധവുമായി രംഗത്ത് എത്തിയ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി എസ് സുനിൽകുമാർ , സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൽ ഖാദർ , ഗീതാഗോപി എംഎൽഎ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.

ടോൾ ബാരിയറുകൾ എടുത്തുമാറ്റാൻ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജും നടത്തി. തടയാന്‍ സിപിഐ നേതാവ് വി എസ് സുനില്‍ കുമാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തി.
പ്രതിഷേധവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുള്‍ ഖാദര്‍, നാട്ടിക എംഎല്‍എ ഗീതാഗോപി എന്നിവരും രംഗത്ത് എത്തി. തുടര്‍ന്നായിരുന്നു അറസ്റ്റ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags