Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogNationalസൗദിയിലേക്ക് പറക്കില്ല, വിമാനസർവീസുകൾ റദ്ദാക്കി ഇന്ത്യൻ കമ്പനികൾ

സൗദിയിലേക്ക് പറക്കില്ല, വിമാനസർവീസുകൾ റദ്ദാക്കി ഇന്ത്യൻ കമ്പനികൾ

ന്യൂഡൽഹി: റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിനു പിന്നാലെ ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാന കമ്പനികളാണ് സർവീസ് റദ്ദാക്കിയത്.

ഒക്ടോബർ 10 വരെയും തിരികെയുമുള്ള എല്ലാ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ പണമോ സൗജന്യമായി റീഷെഡ്യൂൾ യാത്രയോ നൽകുമെന്ന് വ്യോമയാനകമ്പനികൾ അറിയിച്ചു. സുരക്ഷാ ഭീഷണിയുടെയും പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ ഡൽഹിയിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട രണ്ട് വിമാനങ്ങൾ തിരിച്ചിറക്കിയിരുന്നു.

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി അതത് വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് വിമാനങ്ങളുടെ സമയം ഉറപ്പുവരുത്തണമെന്ന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതരും യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ സുരക്ഷാ പ്രശ്‌നങ്ങളെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കുള്ള രണ്ട് വിമാന സർവീസുകളും വ്യാഴാഴ്ച റദ്ദാക്കിയിരുന്നു.

റിയാദ്, അബഹ വിമാനത്താവളങ്ങൾക്ക് നേരെ ബുധനാഴ്ച ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി സൗദി അധികൃതർ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ വീണ്ടും ആക്രമണമുണ്ടായതോടെയാണ് സർവീസുകൾ റദ്ദാക്കാൻ വിമാനക്കമ്പനികൾ നിർബന്ധിതരായത്. സൗദിയിലെ റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികൾ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് വിമാന സർവീസുകൾ റദ്ദാക്കിയത്. ആക്രമണത്തിൽ വിമാനത്താവളത്തിൽ നിന്ന് നിർത്തിയിട്ടിരുന്ന വിമാനത്തിൽ നിന്ന് പുക ഉയർന്നതായി വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags