Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസ്: ഭാര്യ മാതാവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസ്: ഭാര്യ മാതാവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

കല്പറ്റ: റിപ്പോർട്ടർ ടി വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ, ഭാര്യ-മാതാവ് ലില്ലി ജോസിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. പ്രതി ചേർക്കുകയാണെങ്കിൽ ലില്ലിക്ക് നോട്ടീസ് നൽകിയ ശേഷമേ അറസ്റ്റ് നടപടിയിലേക്ക് കടക്കാവൂ എന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. നോട്ടീസ് നൽകിയ ശേഷം മാത്രം അറസ്റ്റിലേക്ക് കടന്നാൽ മതിയെന്ന് കോടതി നിർദേശിച്ചു.

മദ്യം കണ്ടെടുത്ത വയനാട് വാഴവറ്റയിലെ വീടിന്റെ ഉടമ ഭാര്യാ മാതാവ് ലില്ലി ജോസ് ആണ് എന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. എന്നാല്‍, വീട് ആന്റോയുടേത് തന്നെയെന്ന നിലപാടിലാണ് എക്‌സൈസ് സംഘം. വീട് ബാങ്ക് ജപ്തി ചെയ്തശേഷം ലേലത്തില്‍ ലില്ലി ജോസ് എന്ന വ്യക്തി വാങ്ങിയെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. വീട് തന്റെ പേരിലല്ലെന്നും, കേസില്‍പ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റ്ച്ച്‌മെന്റിന്റെ പരിഗണനയിലുള്ളതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നും ആന്റോ അഗസ്റ്റിന്‍ സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദിച്ചിരുന്നു.

വാഴവറ്റയിലെ വീട് നിര്‍മ്മിച്ചത് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശങ്ങള്‍ ലംഘിച്ചാണെന്നും എക്‌സൈസ് പറയുന്നു. ആന്റോയുടെ വീട്ടില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍, 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. പിടികൂടിയ മദ്യത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്സൈസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags