Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogSportsഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വർണ്ണം

ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വർണ്ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണ നേട്ടം. ഫൈനലില്‍ മലേഷ്യയെ 5-1ന് തകര്‍ത്താണ് ഇന്ത്യയുടെ നേട്ടം. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ പുരുഷ ഹോക്കിയിൽ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്നത്. ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയുടെ അഞ്ചാം സ്വര്‍ണമാണിത്. സ്വര്‍ണത്തോടൊപ്പം ഇന്ത്യക്ക് 2028 ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലേക്ക് നേരിട്ടുള്ള യോഗ്യതയും ലഭിച്ചു.

ഫൈനലില്‍ ഇന്ത്യയുടെ ആക്രമണ മികവാണ് നിര്‍ണായകമായത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ ഗോളാക്കി. ജുഗ്രാജ് സിങ്ങും പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഗോള്‍ നേടി ഇന്ത്യയുടെ ലീഡ് ശക്തമാക്കി. ഹാര്‍ദിക് സിങ് പെനാല്‍റ്റി സ്പോട്ടില്‍ നിന്ന് മറ്റൊരു ഗോള്‍ നേടി. തുടര്‍ന്ന് അഭിഷേകും സുഖ്ജീത് സിങ്ങും ചേര്‍ന്ന് ഒരുക്കിയ മനോഹരമായ നീക്കത്തിനൊടുവില്‍ ഷിലാനന്ദ് ലാക്ര ഓപ്പണ്‍ പ്ലേയില്‍ നിന്ന് ഇന്ത്യയുടെ അഞ്ചാം ഗോള്‍ കണ്ടെത്തി.

മത്സരത്തിലുടനീളം ആക്രമണത്തിലും പ്രതിരോധത്തിലും മികവ് പുലര്‍ത്തിയ ഇന്ത്യ മലേഷ്യയ്ക്ക് തിരിച്ചുവരാനുള്ള അവസരം നല്‍കിയില്ല. 5-1ന്റെ ആധികാരിക ജയത്തോടെ ഇന്ത്യ സ്വര്‍ണം ഉറപ്പിക്കുകയായിരുന്നു. ഗെയിംസില്‍ 21 സ്വര്‍ണം, 27 വെള്ളി, 37 വെങ്കലം ഇങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നില. മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ എത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags