Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogNationalകുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

ന്യൂഡല്‍ഹി: വോയ്‌സ്, എസ്എംഎസ് സൗകര്യം മാത്രമുള്ള സ്‌പെഷ്യല്‍ താരിഫ് പ്ലാനുകള്‍ അവതരിപ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ട്രായിയുടെ നിര്‍ദേശം. ഡാറ്റാ സേവനം ആവശ്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ വോയ്‌സ്, എസ്എംഎസ് സൗകര്യം ലഭിക്കാന്‍ സഹായിക്കുന്ന വിധം പ്ലാനുകള്‍ അവതരിപ്പിക്കാനാണ് ട്രായി നിര്‍ദേശം നല്‍കിയത്. ഇതിന്റെ ഭാഗമായി ടെലികോം ഉപഭോക്തൃ സംരക്ഷണ ചട്ടത്തില്‍ ട്രായി ഭേദഗതി വരുത്തി.

പുതിയ വ്യവസ്ഥ അനുസരിച്ച് 30 ദിവസവും അതില്‍ കുറവുമുള്ള വാലിഡിറ്റി കാലയളവുകളിലേക്ക് ഈ പ്ലാനുകള്‍ നിര്‍ബന്ധമാണ്. കൂടാതെ എല്ലാ മാസവും ഒരേ തീയതിയില്‍ വൗച്ചര്‍ പുതുക്കാനുള്ള ഓപ്ഷനും ടെലികോം കമ്പനികള്‍ നല്‍കേണ്ടതുണ്ട്. ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. 20 കോടിയിലധികം ഉപഭോക്താക്കള്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്നാണ് കരുതുന്നത്.

നിലവില്‍ വോയ്‌സ്, എസ്എംഎസ്, ഡാറ്റ എന്നിവ ഉള്‍പ്പെടുന്ന 30 ദിവസത്തെയോ അതില്‍ കുറഞ്ഞ കാലാവധിയുള്ളതോ ആയ പ്ലാനുകള്‍ക്ക് ആനുപാതികമായി, ഡാറ്റ ഇല്ലാത്ത വോയ്‌സ്- എസ്എംഎസ് പ്ലാനുകള്‍ കുറഞ്ഞ നിരക്കില്‍ കമ്പനികള്‍ നല്‍കേണ്ടി വരും. ഹ്രസ്വകാല, പ്രതിമാസ പ്ലാനുകള്‍ക്ക് പുറമേ ദൈര്‍ഘ്യമേറിയ കാലാവധിയുള്ള വോയ്‌സ്- എസ്എംഎസ് പ്ലാനുകളും കമ്പനികള്‍ നല്‍കണമെന്നും ട്രായിയുടെ നിര്‍ദേശത്തില്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags