Vazhchayugam

Live News

28.3°C
  • Kottayam
June 14, 2026
Follow Us:
VazhchayugamBlogKeralaസണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് രാജിവെച്ച് സഹോദരീഭര്‍ത്താവ്

സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് രാജിവെച്ച് സഹോദരീഭര്‍ത്താവ്

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ദിവസങ്ങള്‍ക്കകം ഉയര്‍ന്നുവന്ന ബന്ധുനിയമന വിവാദത്തില്‍ രാജി. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിച്ച അദ്ദേഹത്തിന്റെ സഹോദരീഭര്‍ത്താവ് ബെന്നി തോമസ് രാജിവച്ചു. സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിട്ടായിരുന്നു ബെന്നി തോമസിനെ നിയമിച്ചത്.

രാജിക്കത്ത് ബെന്നി തോമസ് മുഖ്യമന്ത്രി വി ഡി സതീശനു കൈമാറി. ബന്ധു നിയമനം വിവാദമായതിനു പിന്നാലെയാണ് രാജി. ഇന്നലെ ബന്ധു നിയമന വിവാദത്തെ ചൊല്ലി കെപിസിസി യോഗത്തില്‍ സണ്ണി ജോസഫിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പേഴ്‌സണല്‍ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിവാദത്തിന് ഇട നല്‍കരുതായിരുന്നുവെന്നുമായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. ഇടതുകാലത്തെ ബന്ധുനിയമനത്തിനെതിരെ ആഞ്ഞടിച്ച യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ പറഞ്ഞതെല്ലാം മറന്നുവെന്നായിരുന്നു വിമര്‍ശനം.

എന്നാല്‍ വിമര്‍ശനത്തിന് പിന്നാലെയും ബന്ധു നിയമനത്തെ ന്യായീകരിച്ച് മന്ത്രി വീണ്ടും രംഗത്തെത്തിയിരുന്നു. ബന്ധുവെന്ന നിലയിലല്ല, പൊതു പ്രവര്‍ത്തനത്തിലെ പരിചയ സമ്പന്നന്‍ എന്ന നിലയിലാണ് ബെന്നി തോമസിന്റെ നിയമനമെന്നായിരുന്നു കെപിസിസി യോഗത്തിന് ശേഷം മന്ത്രി പറഞ്ഞത്. നിയമപരമായ തടസ്സമില്ലെന്ന വാദവും അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post