VazhchayugamBlogKeralaബദല്‍ ധവളപത്രമിറക്കാന്‍ എല്‍ഡിഎഫ്; ഓരോ ഖണ്ഡികയ്ക്കും ബദല്‍ വാദങ്ങള്‍ അവതരിപ്പിക്കും

ബദല്‍ ധവളപത്രമിറക്കാന്‍ എല്‍ഡിഎഫ്; ഓരോ ഖണ്ഡികയ്ക്കും ബദല്‍ വാദങ്ങള്‍ അവതരിപ്പിക്കും
തിരുവനന്തപുരം: സര്‍ക്കാരിന്റെ ധവളപത്രത്തിലെ വാദങ്ങള്‍ ഖണ്ഡിച്ച് ബദല്‍ ധവളപത്രമിറക്കാന്‍ എല്‍ഡിഎഫ് തീരുമാനം. ഓരോ ഖണ്ഡികയ്ക്കും ബദല്‍ വാദങ്ങള്‍ അവതരിപ്പിക്കാനാണ് ധാരണ. സാമ്പത്തിക സ്ഥിതി മോശമാക്കിയെന്ന പ്രചാരണത്തിന് തടയിടാനാണ് ബദല്‍ നീക്കം.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തുകൊണ്ടുളള ധവളപത്രം ഇന്നാണ് നിയമസഭയില്‍ മേശപ്പുറത്ത് വെയ്ക്കുന്നത്. രാവിലെ 8ന് ചേരുന്ന മന്ത്രിസഭായോഗം ധവളപത്രത്തിന് അംഗീകാരം നല്‍കും.

മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതിയാണ് സാമ്പത്തിക നില പരിശോധിച്ച് ധവളപത്രം തയാറാക്കിയത്.

സിഡിഎസ് ഡയറക്ടര്‍ ഡി.വീരമണി, മുന്‍ സിഡിഎസ് ഡയറക്ടര്‍ ഡി.നാരായണ എന്നിവരാണ് സമിതിയില്‍ ഉണ്ടായിരുന്ന മറ്റ് അം?ഗങ്ങള്‍. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലാണ് കണ്‍വീനര്‍.







