Vazhchayugam

Live News

28.3°C
  • Kottayam
June 13, 2026
Follow Us:
VazhchayugamBlogBusinessഓക്‌സിജന്റെ 26-ാം വാര്‍ഷികാഘോഷം; ദിവസേനയുള്ള നറുക്കെടുപ്പിൽ കൊല്ലം സ്വദേശി നന്ദുവിന് കൂളർ സമ്മാനം

ഓക്‌സിജന്റെ 26-ാം വാര്‍ഷികാഘോഷം; ദിവസേനയുള്ള നറുക്കെടുപ്പിൽ കൊല്ലം സ്വദേശി നന്ദുവിന് കൂളർ സമ്മാനം

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേനയുള്ള നറുക്കെടുപ്പില്‍ കൊല്ലം ഉമയനെല്ലൂർ രവിവിലാസത്തിൽ നന്ദു ജി. നായർക്ക് കൂളർ സമ്മാനമായി ലഭിച്ചു.

കഴിഞ്ഞ ദിവസം നന്ദു കടവന്തറ ഓക്സിജൻ ഷോറും സന്ദർശിച്ച് ഐ ഫോണിൻ്റെ അഡാപ്‌റ്ററും കേബിളും വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. പ്രത്യേക സോഫ്‌റ്റ് വെയറിൻ്റെ സഹായത്തോടെ ഞായറാഴ്ച കോട്ടയം നാഗമ്പടത്തെ ഓക്സിജൻ്റെ ഹെഡ് ഓഫീസിൽ നടന്ന നറുക്കെടുപ്പിന് എ.ബി.എം. ബി. അനന്തു നേതൃത്വം നൽകി.


31 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍. ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്‌കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, എസി., ലാപ്‌ടോപ്പ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗാഡ്‌ജെറ്റുകള്‍, തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പ്രത്യേക വിലക്കുറവില്‍ ലഭിക്കും. നിരവധി സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post