Vazhchayugam

Live News

മ​ദ്രാസ് IITയിൽ നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരമില്ല; ആലപിച്ചത് ദേശീയ ഗാനവും തമിഴ് തായ് വാഴ്ത്തും

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഐഎസ്എല്ലിലെ ആദ്യ പോരാട്ടത്തില്‍ ഇന്റര്‍ കാശിയെ വീഴ്ത്തി വിജയത്തുടക്കമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്

ചരിത്രത്തിലാദ്യം, ഗ്യാനേഷ് കുമാറിനെ നീക്കാൻ കേരളത്തിൽ പ്രമേയം; എൽഡിഎഫ് പിന്തുണക്കും

‘നിന്‍റെ അച്ഛൻ എവിടെയാടാ?’; വൈദ്യപരിശോധനയ്ക്ക് എത്തിച്ച സുഹൈലിന് നേരെ കൈയേറ്റശ്രമം

ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ പിണറായി വിജയന് വൻ സ്വീകരണം

28.3°C
  • Kottayam
October 12, 2026
Follow Us:
VazhchayugamBlogKeralaകാർഷിക സർവകലാശാല വിസിയായി ബിജെപി നേതാവിനെ നിയമിച്ച ലോക് ഭവൻ നടപടിയെ വിമർശിച്ച് മന്ത്രി റോജി എം. ജോൺ

കാർഷിക സർവകലാശാല വിസിയായി ബിജെപി നേതാവിനെ നിയമിച്ച ലോക് ഭവൻ നടപടിയെ വിമർശിച്ച് മന്ത്രി റോജി എം. ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. കാർഷിക സർവകലാശാല വൈസ് ചാൻസിലർ നിയമനം ജനാധിപത്യ വ്യവസ്ഥയുടെ ലംഘനം. നിയമനം നടത്തേണ്ടത് സംസ്ഥാന സർക്കാർ. എന്നാൽ സംസ്ഥാന സർക്കാർ നൽകിയ പട്ടിക പോലും പരിഗണിക്കാതെയാണ് ടി സജിത റാണിയുടെ നിയമനം.

സജിതയുടെ യോഗ്യതയെന്തെന്ന് എനിക്കറിയില്ല. കോടതിയിൽ ചോദ്യം ചെയ്യുന്നത് ആലോചിച്ചു തീരുമാനിക്കും. സർക്കാർ നൽകിയ ലിസ്റ്റ് പരിഗണിക്കാതെയാണ് നിയമനം വന്നിട്ടുള്ളത്. ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇത്തരം കടന്നുകയറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നും അതിനെ എതിർക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അതിപ്പോഴും തുടരുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന സർവകലാശാലകളുടെ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിക്ഷിപ്തമായിരിക്കും. പക്ഷേ കേന്ദ്രസർക്കാർ ചാൻസലറെ ഉപയോഗപ്പെടുത്തിക്കൊണ്ട് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ജനാധിപത്യവിരുദ്ധമായ നടപടിയാണ് ഇപ്പോഴത്തേത്. സർവ്വകലാശാല ആക്റ്റുമായി ബന്ധപ്പെട്ടുകൊണ്ട് ചില നിയമപരമായ തടസ്സങ്ങളുണ്ട്. അതുകൂടി പരിശോധിച്ചു തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags