Vazhchayugam

Live News

മ​ദ്രാസ് IITയിൽ നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരമില്ല; ആലപിച്ചത് ദേശീയ ഗാനവും തമിഴ് തായ് വാഴ്ത്തും

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഐഎസ്എല്ലിലെ ആദ്യ പോരാട്ടത്തില്‍ ഇന്റര്‍ കാശിയെ വീഴ്ത്തി വിജയത്തുടക്കമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്

ചരിത്രത്തിലാദ്യം, ഗ്യാനേഷ് കുമാറിനെ നീക്കാൻ കേരളത്തിൽ പ്രമേയം; എൽഡിഎഫ് പിന്തുണക്കും

‘നിന്‍റെ അച്ഛൻ എവിടെയാടാ?’; വൈദ്യപരിശോധനയ്ക്ക് എത്തിച്ച സുഹൈലിന് നേരെ കൈയേറ്റശ്രമം

ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ പിണറായി വിജയന് വൻ സ്വീകരണം

28.3°C
  • Kottayam
October 12, 2026
Follow Us:
VazhchayugamBlogKeralaധവളപത്രം ഇന്ന് നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

ധവളപത്രം ഇന്ന് നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തുകൊണ്ടുളള ധവളപത്രം ഇന്ന് നിയമസഭയിൽ മേശപ്പുറത്ത് വെയ്ക്കും.ഇന്ന് രാവിലെ 8ന് ചേരുന്ന മന്ത്രിസഭായോഗം ധവളപത്രത്തിന് അംഗീകാരം നൽകും.

മുൻ കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖർ അധ്യക്ഷനായ സമിതിയാണ് സാമ്പത്തിക നില പരിശോധിച്ച് ധവളപത്രം തയാറാക്കിയത്. സിഡിഎസ് ഡയറക്ടർ ഡി.വീരമണി, മുൻ സിഡിഎസ് ഡയറക്ടർ ഡി.നാരായണ എന്നിവരാണ് സമിതിയിൽ ഉണ്ടായിരുന്ന മറ്റ് അം​ഗങ്ങൾ. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലാണ് കൺവീനർ.

അധികാരത്തിൽവന്നാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുമെന്നത് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കാല പ്രഖ്യാപനമായിരുന്നു. സർക്കാർ അധികാരത്തിൽ വന്നശേഷം ധനവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ അത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ പത്ത് വർഷത്തെ സംസ്ഥാന സർക്കാരിന്റെ ചെലവുകൾ, വരുമാനച്ചോർച്ച, നികുതി പിരിവിലെ വീഴ്ചകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ധവളപത്രത്തിൽ ഉൾപ്പെടുത്തും. ഇതിനുപുറമേ, വിവിധ പദ്ധതികൾക്കായി കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ച തുകയുടെ വിനിയോഗം, ഫണ്ട് വകമാറ്റി ചെലവഴിക്കൽ തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags