Vazhchayugam

Live News

മ​ദ്രാസ് IITയിൽ നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരമില്ല; ആലപിച്ചത് ദേശീയ ഗാനവും തമിഴ് തായ് വാഴ്ത്തും

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഐഎസ്എല്ലിലെ ആദ്യ പോരാട്ടത്തില്‍ ഇന്റര്‍ കാശിയെ വീഴ്ത്തി വിജയത്തുടക്കമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്

ചരിത്രത്തിലാദ്യം, ഗ്യാനേഷ് കുമാറിനെ നീക്കാൻ കേരളത്തിൽ പ്രമേയം; എൽഡിഎഫ് പിന്തുണക്കും

‘നിന്‍റെ അച്ഛൻ എവിടെയാടാ?’; വൈദ്യപരിശോധനയ്ക്ക് എത്തിച്ച സുഹൈലിന് നേരെ കൈയേറ്റശ്രമം

ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ പിണറായി വിജയന് വൻ സ്വീകരണം

28.3°C
  • Kottayam
October 12, 2026
Follow Us:
VazhchayugamBlogKerala“സംസ്ഥാനത്ത് പരക്കെ കനത്ത മഴയും കാറ്റും; കൊല്ലത്ത് അങ്കണവാടിയുടെ മേൽക്കൂര തകർന്നു വീണു”

“സംസ്ഥാനത്ത് പരക്കെ കനത്ത മഴയും കാറ്റും; കൊല്ലത്ത് അങ്കണവാടിയുടെ മേൽക്കൂര തകർന്നു വീണു”

​തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയിലും കാറ്റിലും വന്‍ നാശനഷ്ടം. കൊല്ലം കളിയിക്കല്‍ കടപ്പുറം പാപനാശം അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നു. കുട്ടികള്‍ ക്ലാസ് കഴിഞ്ഞ് മടങ്ങിയതിന് ശേഷമാണ് മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നത്. കടലില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് അങ്കണവാടി സ്ഥിതി ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

കണ്ണൂരിലും മതിലിടിഞ്ഞ് വീണ് അപകടമുണ്ടായി. പ്രാപ്പൊയിലാണ് വീട്ടിലേക്ക് മതില്‍ ഇടിഞ്ഞുവീണത്. മുത്തുവയലില്‍ ഷാജിമോന്റെ വീട്ടിലേക്ക് അയല്‍വാസിയുടെ പറമ്പില്‍ മണ്ണിട്ട് കെട്ടിയ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ഷാജിമോന്റെ വീട്ടിലെ കിണറും ഭാഗികമായി തകര്‍ന്നു. മതില്‍ ഇടിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംസ്ഥാനത്ത് ജൂണ്‍ നാലോടെ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്ത അഞ്ച് ദിവസം 14 ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. മറ്റ് 11 ജില്ലകളിലും യെല്ലോ അലേര്‍ട്ടും. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags