Vazhchayugam

Live News

മാസപ്പടി കേസ്: എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യത്തിൽ പ്രസക്തിയെന്തെന്ന് ഹൈക്കോടതി

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അപകീര്‍ത്തി കേസില്‍ വിചാരണ കോടതി നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി

‘ആ കുടുംബങ്ങളെ ആരൊക്കെയോ തെറ്റിദ്ധരിപ്പിക്കുകയാണ്; പ്രതിയെ ബോസ്റ്റല്‍ ഹോമിലേക്ക് അയച്ചത് കോടതി’; കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി

നെടുമ്പാശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല

കണ്ണൂർ നഗരക്കാഴ്ചകൾ ഇനി ഉയരത്തിലിരുന്ന് കാണാം; ദസറയ്ക്ക് ആവേശമായി ആദ്യ ഡബിൾ ഡെക്കർ ബസ്

‘എന്‍റെ മകള്‍ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു സ്ത്രീയായി വളരണം’; ഡൽഹി സമരത്തിന് പിന്തുണയുമായി വിനീത് ശ്രീനിവാസനും നസ്രിയയും

28.3°C
  • Kottayam
October 13, 2026
Follow Us:
VazhchayugamBlogEntertainment‘എന്‍റെ മകള്‍ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു സ്ത്രീയായി വളരണം’; ഡൽഹി സമരത്തിന് പിന്തുണയുമായി വിനീത് ശ്രീനിവാസനും നസ്രിയയും

‘എന്‍റെ മകള്‍ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു സ്ത്രീയായി വളരണം’; ഡൽഹി സമരത്തിന് പിന്തുണയുമായി വിനീത് ശ്രീനിവാസനും നസ്രിയയും

ഡൽഹി ജന്തർ മന്തറിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് സിനിമാ ലോകത്തുനിന്ന് പിന്തുണയേറുന്നു. വിദ്യാർഥികൾ ഉയർത്തുന്ന ആവശ്യങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി സിനിമാ പ്രവർത്തകരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ, നടി നസ്രിയ നസിം, അവതാരക രഞ്ജിനി ഹരിദാസ് തുടങ്ങിയവരുടെ പ്രതികരണങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍റെ (AISA) ദേശീയ പ്രസിഡന്‍റും ജെഎൻയു ഗവേഷകയുമായ നേഹ ബോറയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അവര്‍ ഉന്നയിക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങൾക്കൊപ്പം സ്ത്രീകളുടെ അവകാശങ്ങൾ, വ്യക്തിസ്വാതന്ത്ര്യം, സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാനുള്ള അവകാശം തുടങ്ങിയ ആശയങ്ങളും ചർച്ചകളിൽ ഇടംപിടിക്കുന്നുണ്ട്.

നേഹ ബോറ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു റീൽ വിനീത് ശ്രീനിവാസൻ തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചതാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. ഒരു പെൺകുട്ടി വളരേണ്ടത് എങ്ങനെയെന്നും അവൾക്ക് മാതാപിതാക്കൾ നൽകേണ്ടത് എന്താണെന്നും ചർച്ച ചെയ്യുന്ന സന്ദേശമാണ് റീലിലുള്ളത്.അവകാശങ്ങളെക്കുറിച്ച് അറിഞ്ഞുവളരുന്ന ഒരു മകളെയാണ് താൻ ആഗ്രഹിക്കുന്നതെന്ന ആശയത്തോടെയാണ് സന്ദേശം ആരംഭിക്കുന്നത്.

“അവകാശങ്ങളെക്കുറിച്ച് അറിഞ്ഞ് വളരുന്ന ഒരു മകളെയാണ് എനിക്ക് വേണ്ടത്! ഈ ലോകത്ത് കേവലം അതിജീവനത്തിനായി മാത്രം പഠിച്ച് വളരുന്നതും, പങ്കാളിയെ പരിപാലിക്കുകയാണ് തന്‍റെ ജീവിതത്തിലെ ഏക ലക്ഷ്യം എന്ന് ചിന്തിക്കുന്നതും എനിക്കിഷ്ടമല്ല. സ്വന്തം മൂല്യമറിയുന്ന, ആരുടെയും സഹായം ആവശ്യമില്ലാത്ത, നിശബ്ദയാക്കപ്പെടാനോ സ്വന്തമായിരിക്കാൻ അനുവാദം വാങ്ങാനോ നിൽക്കാത്ത, ലോകം മുഴുവൻ എതിരായാലും തന്‍റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു സ്ത്രീയായി അവൾ വളരണം. എന്‍റെ മകൾ ആരായി വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് അറിയാമോ? അവൾ”,–വിനീത് ശ്രീനിവാസൻ പങ്കുവച്ച റീലിൽ പറയുന്നു. നേഹ ബോറയുടെ പ്രക്ഷോഭ ദൃശ്യങ്ങൾക്കൊപ്പം ഈ സന്ദേശം പങ്കുവച്ചത് പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ശ്രദ്ധേയമായിരിക്കുകയാണ്.

ജന്തര്‍ മന്തിറില്‍ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടി നസ്രിയ നസീമും രംഗത്തെത്തി. നേഹ ബോറയുടെ ചിത്രം ഉൾക്കൊള്ളുന്ന പോസ്റ്റർ നസ്രിയ തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു. ‘ദസറയുടെ ആദ്യ ദിവസം’ എന്ന അടിക്കുറിപ്പോടെയാണ് താരം പോസ്റ്റർ പങ്കുവച്ചത്.തിന്മയ്ക്കുമേൽ നന്മ വിജയം നേടുന്നതിന്‍റെ പ്രതീകമായി കണക്കാക്കപ്പെടുന്ന ദസറയുടെ ആശയത്തെ ഡൽഹിയിലെ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതാണ് പോസ്റ്റർ.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.
തിരഞ്ഞെടുപ്പ് സംവിധാനവുമായി ബന്ധപ്പെട്ട ആശങ്കകൾക്കൊപ്പം നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളും രാജ്യത്ത് വിദ്യാർഥി സമൂഹത്തിന്‍റെ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, തൊഴിൽ സാധ്യതകളുടെ അഭാവം, യുവാക്കൾ നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങൾ വിദ്യാർഥി സംഘടനകൾ നിരന്തരം ഉന്നയിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags