Vazhchayugam

Live News

മാസപ്പടി കേസ്: എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യത്തിൽ പ്രസക്തിയെന്തെന്ന് ഹൈക്കോടതി

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അപകീര്‍ത്തി കേസില്‍ വിചാരണ കോടതി നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി

‘ആ കുടുംബങ്ങളെ ആരൊക്കെയോ തെറ്റിദ്ധരിപ്പിക്കുകയാണ്; പ്രതിയെ ബോസ്റ്റല്‍ ഹോമിലേക്ക് അയച്ചത് കോടതി’; കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി

നെടുമ്പാശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല

കണ്ണൂർ നഗരക്കാഴ്ചകൾ ഇനി ഉയരത്തിലിരുന്ന് കാണാം; ദസറയ്ക്ക് ആവേശമായി ആദ്യ ഡബിൾ ഡെക്കർ ബസ്

‘എന്‍റെ മകള്‍ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു സ്ത്രീയായി വളരണം’; ഡൽഹി സമരത്തിന് പിന്തുണയുമായി വിനീത് ശ്രീനിവാസനും നസ്രിയയും

28.3°C
  • Kottayam
October 13, 2026
Follow Us:
VazhchayugamBlogInternationalഭീകരവാദത്തെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി പരിഗണിക്കണം; യുഎന്നിൽ ഇന്ത്യയുടെ നിർണായക നീക്കം

ഭീകരവാദത്തെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി പരിഗണിക്കണം; യുഎന്നിൽ ഇന്ത്യയുടെ നിർണായക നീക്കം

ന്യുയോർക്ക്: മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനും ശിക്ഷിക്കുന്നതിനുമായി ഐക്യരാഷ്ട്രസഭ (യുഎൻ) കൊണ്ടുവരുന്ന പുതിയ ആഗോള ഉടമ്പടിയിൽ ഭീകരവാദവും ഉൾപ്പെടുത്തണമെന്ന് ഇന്ത്യ. ഭീകരവാദികൾ നടത്തുന്ന ക്രൂരതകൾ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ പരിധിയിൽ കൊണ്ടുവരണമെന്നും ഇതിനായി ശക്തമായ അന്താരാഷ്ട്ര നിയമം അനിവാര്യമാണെന്നും ഇന്ത്യ വ്യക്തമാക്കി. യുഎൻ ജനറൽ അസംബ്ലിയുടെ ആറാമത് കമ്മിറ്റി യോഗത്തിലാണ് ഇന്ത്യ ഈ നിർണായക ആവശ്യം ഉന്നയിച്ചത്.

മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനും ശിക്ഷിക്കുന്നതിനുമായി 2028ൽ നടക്കാനിരിക്കുന്ന സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിലാണ് യുഎന്നിലെ ഇന്ത്യൻ മിഷൻ കൗൺസിലർ ആർ. മൈഥിലി രാജ്യത്തിൻ്റെ നിലപാട് വ്യക്തമാക്കിയത്.

ഭീകരവാദികൾ നടത്തുന്ന കുറ്റകൃത്യങ്ങളും ക്രൂരതകളും ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്ന സാഹചര്യത്തിൽ, അവയെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ പരിധിയിൽ കൃത്യമായി ഉൾപ്പെടുത്തണമെന്ന് അവർ പറഞ്ഞു. ഭീകരവാദ പ്രവർത്തനങ്ങളുടെ ഗൗരവ സ്വഭാവവും അത് ജനങ്ങളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും കണക്കിലെടുക്കുമ്പോൾ, പുതിയ ഉടമ്പടിയിൽ ഇവയ്ക്ക് അർഹമായ പ്രാധാന്യം നൽകേണ്ടതുണ്ട്. നിലവിലുള്ള നിയമ വ്യവസ്ഥകളെ പുതിയ ഉടമ്പടിയിലേക്ക് വെറുതെ പകർത്തിവയ്ക്കുന്നതിന് പകരം, കരട് അനുച്ഛേദങ്ങളുടെ പൊതുവായ സമീപനത്തിന് അനുസൃതമായി വേണം ഇത് പരിഗണിക്കാൻ എന്നും മൈഥിലി ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags