Vazhchayugam

Live News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈൽ മദ്യപിച്ച ബാറുകൾക്കെതിരെ കേസടുത്ത് എക്‌സൈസ്

ബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു

മ​ദ്രാസ് IITയിൽ നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരമില്ല; ആലപിച്ചത് ദേശീയ ഗാനവും തമിഴ് തായ് വാഴ്ത്തും

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഐഎസ്എല്ലിലെ ആദ്യ പോരാട്ടത്തില്‍ ഇന്റര്‍ കാശിയെ വീഴ്ത്തി വിജയത്തുടക്കമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്

ചരിത്രത്തിലാദ്യം, ഗ്യാനേഷ് കുമാറിനെ നീക്കാൻ കേരളത്തിൽ പ്രമേയം; എൽഡിഎഫ് പിന്തുണക്കും

28.3°C
  • Kottayam
October 12, 2026
Follow Us:
VazhchayugamBlogKerala‘നിന്‍റെ അച്ഛൻ എവിടെയാടാ?’; വൈദ്യപരിശോധനയ്ക്ക് എത്തിച്ച സുഹൈലിന് നേരെ കൈയേറ്റശ്രമം

‘നിന്‍റെ അച്ഛൻ എവിടെയാടാ?’; വൈദ്യപരിശോധനയ്ക്ക് എത്തിച്ച സുഹൈലിന് നേരെ കൈയേറ്റശ്രമം

അങ്കമാലി: നെടുമ്പാശേരിയിൽ മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തിൽ വാഹനം ഓടിച്ച സുഹൈൽ സജീവിനു നേരെ കൈയേറ്റ ശ്രമം. പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനയ്ക്ക് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കൈയേറ്റ ശ്രമമുണ്ടായത്. നിന്‍റെ അച്ഛൻ എവിടെടാ എന്ന് ചോദിച്ച് സുഹൈലിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

പൊലീസ് സംരക്ഷണയിൽ ആശുപത്രിയ്ക്ക് പുറത്തേക്ക് എത്തിച്ചപ്പോൾ യുവാക്കൾ കൂട്ടത്തോടെ പിന്നാലെ എത്തുകയായിരുന്നു. ഇവരെ പൊലീസ് ബലംപ്രയോഗിച്ച് മാറ്റി. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കളാണ് ആക്രമണത്തിന് തുനിഞ്ഞത് എന്നാണ് കരുതുന്നത്. അപകടം നടന്നതിനു പിന്നാലെ എന്തുവന്നാലും തന്‍റെ അച്ഛൻ നോക്കിക്കോളുമെന്ന് യുവാവ് പറഞ്ഞിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായത്.
ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.

മദ്യലഹരിയിൽ സുഹൈൽ ഓടിച്ച മിനികൂപ്പർ ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മൂന്ന് വിദ്യാർഥികളാണ് മരിച്ചത്. അമിതവേഗതയിലെത്തിയ വണ്ടി ഇടിച്ച് മൂന്നു പേരും തൽക്ഷണം മരിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത്. ഇയാൾക്കെതിരേ പൊലീസ് മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. നെടുമ്പാശേരിയിലേക്കുള്ള യാത്രയിൽ യുവാവ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നു. ഇതിന്‍റെ വിഡിയോയും ഫോണിൽ ചിത്രീകരിച്ചിരുന്നു. സുഹൈൽ മറ്റ് ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പൊലീസ് രക്ത സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags