Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogNationalപ്രധാനമന്ത്രി മോദി ചെന്നൈയിൽ; മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി മോദി ചെന്നൈയിൽ; മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ: വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിൽ എത്തി. ഞായറാഴ്ച രാവിലെ എത്തിയ പ്രധാനമന്ത്രിയെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സ്വീകരിച്ചു.

ചെന്നൈ മെട്രൊ റെയ്ൽ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്‍റെ ഭാഗമായ പൂനമല്ലി–വടപളനി പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി വിജയ്‌യും ഒപ്പമുണ്ടായിരുന്നു. പുതിയ മെട്രൊ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തശേഷം ഇരുവരും മെട്രൊ ട്രെയ്നിൽ യാത്രയും നടത്തി. ഏകദേശം 4,900 കോടി രൂപ ചെലവിലാണ് പാത നിർമിച്ചത്.

മെട്രൊ പദ്ധതിയുടെ രണ്ടാംഘട്ടത്തിലെ നാലാം ഇടനാഴിയിലാണ് പുതിയ സർവീസുകൾ ഉൾപ്പെടുന്നത്. ഉദ്ഘാടനം ചെയ്ത പാതയിൽ ആകെ 11 ഉയരപ്പാത മെട്രൊ സ്റ്റേഷനുകളുണ്ട്. ഏകദേശം 15 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം.വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം പൊതുയോഗത്തിലും മോദി സംസാരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags