Vazhchayugam

Live News

മ​ദ്രാസ് IITയിൽ നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരമില്ല; ആലപിച്ചത് ദേശീയ ഗാനവും തമിഴ് തായ് വാഴ്ത്തും

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഐഎസ്എല്ലിലെ ആദ്യ പോരാട്ടത്തില്‍ ഇന്റര്‍ കാശിയെ വീഴ്ത്തി വിജയത്തുടക്കമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്

ചരിത്രത്തിലാദ്യം, ഗ്യാനേഷ് കുമാറിനെ നീക്കാൻ കേരളത്തിൽ പ്രമേയം; എൽഡിഎഫ് പിന്തുണക്കും

‘നിന്‍റെ അച്ഛൻ എവിടെയാടാ?’; വൈദ്യപരിശോധനയ്ക്ക് എത്തിച്ച സുഹൈലിന് നേരെ കൈയേറ്റശ്രമം

ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ പിണറായി വിജയന് വൻ സ്വീകരണം

28.3°C
  • Kottayam
October 12, 2026
Follow Us:
VazhchayugamBlogNationalനോയിഡ എയർപോർട്ടിന് നരേന്ദ്രമോദിയുടെ പേര് നൽകും

നോയിഡ എയർപോർട്ടിന് നരേന്ദ്രമോദിയുടെ പേര് നൽകും

ഉത്തർപ്രദേശ്: ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മറ്റും. നരേന്ദ്രമോദി ഇന്റർനാഷണൽ എയർപോർട്ട് എന്ന് വിമാനത്താവളത്തിന് പേര് നൽകാൻ ഉത്തർപ്രദേശ് മന്ത്രിസഭ തീരുമാനമെടുത്തു. ഇതുസംബന്ധിച്ച സർക്കാർ നിർദേശം യു പി മന്ത്രിസഭ അംഗീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 മാർച്ച് 28ന് ഉദ്ഘാടനം ചെയ്ത വിമാനത്താവളം ജൂൺ 15 മുതലാണ് വാണിജ്യ സർവീസുകൾ ആരംഭിച്ചത്. ലഖ്‌നൗവിൽ നിന്നുള്ള ഇൻഡിഗോ വിമാനമാണ് ഇവിടെ ആദ്യമായി ലാൻഡ് ചെയ്തത്. പശ്ചിമ ഉത്തർപ്രദേശിലെയും എൻസിആറിലെയും വ്യോമയാന ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഈ വിമാനത്താവളം വലിയ നാഴികക്കല്ലാണ്.

സൂറിച്ച് എയർപോർട്ട് ഇന്റർനാഷണൽ എജിയുടെ ഉപസ്ഥാപനമായ യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡും, കേന്ദ്ര-സംസ്ഥാന സർക്കാരുകളും സംയുക്തമായാണ് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഇത് വികസിപ്പിച്ചത്.

ആദ്യ ഘട്ടത്തിൽ ഒരു റൺവേയും ഒരു പാസഞ്ചർ ടെർമിനലുമാണ് ഉള്ളത്. പ്രതിവർഷം ഏകദേശം 1.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ഇതിന് സാധിക്കും. വരും ഘട്ടങ്ങളിൽ ഇത് പ്രതിവർഷം 7 കോടി യാത്രക്കാരെ ഉൾക്കൊള്ളുന്ന രീതിയിൽ വികസിപ്പിക്കാനാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.

കാർഗോ സൗകര്യങ്ങൾ, വിമാന അറ്റകുറ്റപ്പണികൾ, നൈപുണ്യ വികസന പരിപാടികൾ, വിദ്യാഭ്യാസ-കായിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലൂടെ ഈ മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ കർഷകരുടെ സഹകരണത്തെയും അദ്ദേഹം അഭിനന്ദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags