VazhchayugamBlogKerala‘ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ…’; രാജി വിവാദത്തില്‍ ശ്രീലേഖ

‘ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ…’; രാജി വിവാദത്തില്‍ ശ്രീലേഖ
തിരുവനന്തപുരം: രാജി വിവാദത്തില്‍ വിശദീകരണവുമായി തിരുവനന്തപുരം കോര്പ്പറേഷന് ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര് ശ്രീലേഖ. എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ശ്രീലേഖ രാജി വെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന് വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു. ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ. എന്ന് ശ്രീലേഖ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഒക്ടോബര്‍ മൂന്ന് ശനിയാഴ്ചയാണ് ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതായി വാട്സ് ആപ്പില്‍ കുറിപ്പിട്ടത്. ഇത് ചര്‍ച്ചയായതോടെ, ബിജെപി സംസ്ഥാന നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചാണ് ശ്രീലേഖയെ രാജി തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചത്.
തുടര്‍ന്ന് രാജി വെച്ചെന്ന കുറിപ്പ് ശ്രീലേഖ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. മേയര്‍ സ്ഥാനം നല്‍കാത്തതിനെത്തുടര്‍ന്ന് ശ്രീലേഖ ബിജെപി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു.








