Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogSportsഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒക്ടോബര്‍ പത്ത് മുതല്‍; മുഴുവന്‍ മത്സരങ്ങളും യൂട്യൂബില്‍ സൗജന്യമായി കാണാം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒക്ടോബര്‍ പത്ത് മുതല്‍; മുഴുവന്‍ മത്സരങ്ങളും യൂട്യൂബില്‍ സൗജന്യമായി കാണാം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2026-27 സീസൺ ഒക്ടോബര്‍ പത്ത് മുതല്‍ ആരംഭിക്കും. ഇത്തവണ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സര്‍പ്രൈസായി എല്ലാ മത്സരങ്ങളും യൂട്യൂബില്‍ സൗജന്യമായി തത്സമയം കാണാനാകും. ഡിജിറ്റല്‍ സ്ട്രീമിംഗിനുള്ള അവകാശം യൂട്യൂബിന് കൂടി നല്‍കിയതോടെയാണ് കാല്‍പ്പന്ത് കമ്പക്കാര്‍ക്ക് സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജുകളൊന്നുമില്ലാതെ തന്നെ മത്സരങ്ങള്‍ കാണാന്‍ കഴിയുക. ഫുട്‌ബോളിന്റെ ജനപ്രീതി രാജ്യത്തുടനീളം എത്തിക്കുകയെന്നതാണ് സൗജന്യ സംപ്രേക്ഷണത്തിന് പിന്നിലുള്ളത്. സോണിലിവ് ഒടിടി പ്ലാറ്റ്ഫോമിലും മത്സരങ്ങള്‍ ലഭ്യമായിരിക്കും.

പതിമൂന്ന് ടീമുകളുമായി ദൈര്‍ഘ്യമേറിയ സീസണായിരിക്കും ഇത്തവണത്തേത്. ആദ്യസീസണിലുണ്ടായിരുന്നത് പോലെ ഹോം, എവേ ഫോര്‍മാറ്റിലേക്ക് ലീഗ് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഒക്ടോബര്‍ പത്ത് മുതല്‍ 2027 മേയ് വരെ നീണ്ടുനില്‍ക്കുന്ന എട്ട് മാസത്തെ ദൈര്‍ഘ്യമേറിയ സീസണില്‍ ആകെ 163 മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ ജനുവരി 17 വരെയുള്ള ആദ്യ ഘട്ടത്തില്‍ മാത്രം 78 മത്സരങ്ങള്‍ നടക്കും. കൂടുതല്‍ ആരാധകരിലേക്ക് കളി എത്തിക്കുന്നതിനായി ആദ്യ ഘട്ടത്തിലെ 53 മത്സരങ്ങളും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ്, മോഹന്‍ ബഗാന്‍, മുംബൈ സിറ്റി, ബംഗളൂരു എഫ്സി ഉള്‍പ്പെടെയുള്ള പ്രമുഖ ടീമുകള്‍ക്കൊപ്പം ജാംഷെഡ്പൂര്‍ എഫ്സിക്ക് പകരം ചര്‍ച്ചില്‍ ബ്രദേഴ്സും എത്തും. പുതിയൊരു സ്റ്റേഡിയം കൂടി ഇത്തവണ ഐഎസ്എല്ലിന്റെ ഭാഗമാകും. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലെ ഖുമാന്‍ ലംപാക് സ്റ്റേഡിയത്തിലും ഇത്തവണ മത്സരങ്ങള്‍ അരങ്ങേറും. നവംബര്‍ 24-ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും സ്പോര്‍ട്ടിംഗ് ക്ലബ് ഡല്‍ഹിയുമായിരിക്കും ഇവിടെ മാറ്റുരക്കുക. പ്രൊമോഷന്‍ ലഭിച്ച് എത്തിയ ഡയമണ്ട് ഹാര്‍ബര്‍ എഫ്സിയെ അഡ്മിനിസ്‌ട്രേറ്റീവ് ഫീസ് അടക്കാന്‍ കഴിയാത്തതിനാല്‍ പോയിന്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ലീഗ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ടീമിന് ഐഎസ്എല്‍ ഷീല്‍ഡും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലേക്കുള്ള യോഗ്യതയും ലഭിക്കും. തുടര്‍ന്ന് പോയിന്റ് പട്ടികയിലെ ആദ്യ ആറ് സ്ഥാനക്കാര്‍ പ്ലേഓഫ് മത്സരങ്ങളിലേക്ക് വരും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags