Vazhchayugam

Live News

മ​ദ്രാസ് IITയിൽ നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരമില്ല; ആലപിച്ചത് ദേശീയ ഗാനവും തമിഴ് തായ് വാഴ്ത്തും

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഐഎസ്എല്ലിലെ ആദ്യ പോരാട്ടത്തില്‍ ഇന്റര്‍ കാശിയെ വീഴ്ത്തി വിജയത്തുടക്കമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്

ചരിത്രത്തിലാദ്യം, ഗ്യാനേഷ് കുമാറിനെ നീക്കാൻ കേരളത്തിൽ പ്രമേയം; എൽഡിഎഫ് പിന്തുണക്കും

‘നിന്‍റെ അച്ഛൻ എവിടെയാടാ?’; വൈദ്യപരിശോധനയ്ക്ക് എത്തിച്ച സുഹൈലിന് നേരെ കൈയേറ്റശ്രമം

ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ പിണറായി വിജയന് വൻ സ്വീകരണം

28.3°C
  • Kottayam
October 12, 2026
Follow Us:
VazhchayugamBlogSportsസ്വര്‍ണം എയ്തിട്ട് ഇന്ത്യ; ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും സുവര്‍ണനേട്ടം

സ്വര്‍ണം എയ്തിട്ട് ഇന്ത്യ; ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും സുവര്‍ണനേട്ടം

നഗോയ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ വീണ്ടും സ്വര്‍ണം നേടി. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ഫൈനലില്‍ ചൈനയെ പിന്തള്ളിയാണ് ഇന്ത്യയുടെ സുവര്‍ണനേട്ടം.

ഫൈനലില്‍ 238-234 എന്ന സ്‌കോറിനാണ് ചൈനയെ തകര്‍ത്തത്. ചികിത തനിപാര്‍ത്തി, പ്രിതിക പ്രദീപ്, ജ്യോതി സുരേഖ വെന്നം എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം എയ്തിട്ടത്. ലോകറെക്കോര്‍ഡിനൊപ്പമെത്തിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്.

ദക്ഷിണ കൊറിയയുടെ ലോകറെക്കോര്‍ഡിനൊപ്പമാണ് ഇന്ത്യ എത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഏഴാം സ്വര്‍ണമാണിത്. ഇതോടെ മെഡൽ പട്ടികയിൽ ഇന്ത്യ ആദ്യ പത്തിൽ ഇടംപിടിച്ചു.

വനിതാ ടീം സ്ക്വാഷ് ഇനത്തിൽ, തൻവി ഖന്നയും അനഹത് സിങ് സഖ്യം സെമിഫൈനലിലേക്ക് യോഗ്യത നേടി. ഇതോടെ ഇന്ത്യക്കായി മറ്റൊരു മെഡൽ കൂടി ഉറപ്പായിട്ടുണ്ട്. ഹോക്കിയിൽ, ഫൈനൽ ഉറപ്പിക്കാനായി ഇന്ത്യൻ വനിതാ ടീം ദക്ഷിണ കൊറിയയെ നേരിടും. ജൂഡോ താരം അസ്മിത ദേവും ഇന്ന് മത്സരരംഗത്തുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags