Vazhchayugam

Live News

28.3°C
  • Kottayam
September 13, 2026
Follow Us:
VazhchayugamBlogKeralaതകര്‍ത്തുകളയാമെന്ന ദുര്‍മോഹം വേണ്ട; അത്തരക്കാരോട് സഹതാപം മാത്രം: പിണറായി വിജയന്‍

തകര്‍ത്തുകളയാമെന്ന ദുര്‍മോഹം വേണ്ട; അത്തരക്കാരോട് സഹതാപം മാത്രം: പിണറായി വിജയന്‍

കണ്ണൂര്‍: അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തകര്‍ത്തുകളയാമെന്ന ദുര്‍മോഹം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എല്‍ഡിഎഫിനെയും സിപിഐഎമ്മിനെയും തകര്‍ക്കാന്‍ നില്‍ക്കുന്നവരോട് സഹതാപം മാത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ‘വ്യക്തിപരമായ വിഷയങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തി വിശദീകരിക്കാറില്ല. സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിന് മുമ്പും പിന്‍പും പലതരത്തില്‍ കടന്നാക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ ഞാനെന്ന വ്യക്തിയെ ഉദ്ദേശിച്ചല്ലെന്നും പ്രസ്ഥാനത്തിന് നേരെയുള്ളതാണെന്ന തിരച്ചറിവാണ് ഉണ്ടായിരുന്നത്.

ആ തിരിച്ചറിവോടെയാണ് അതിന് പ്രതിരോധിക്കാന്‍ തയ്യാറായത്. എന്നാല്‍ ചരിത്രം പരിശോധിച്ചാല്‍ ഒരു ഘട്ടത്തിലും അത്തരം കടന്നാക്രമങ്ങള്‍ക്ക് വിജയിക്കാനായിട്ടില്ല. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും വിജയിച്ചിട്ടില്ല. പ്രസ്ഥാനത്തെ തളര്‍ക്കാനും തകര്‍ക്കാനും ആകുമോയെന്നാണ് ശ്രമിച്ചത്. തെല്ലും തളര്‍ത്താന്‍ കഴിഞ്ഞിരുന്നില്ലായെന്നത് ചരിത്രത്തിന്റെ ഭാഗമാണെ’ന്നും പിണറായി വിജയന്‍ പറഞ്ഞു.

സര്‍ക്കാരിനെ ഒന്നിച്ച് ആക്രമിക്കുന്ന രീതിയാണ് ബിജെപിയും കോണ്‍ഗ്രസും സ്വീകരിച്ചത്. എല്ലാ വലതുപക്ഷ ശക്തികളും 2021ല്‍ എല്‍ഡിഎഫിനെതിരെ സംഘടിത ആക്രമണമാണ് നടത്തിയത്. 2026ല്‍ യുഡിഎഫ് അധികാരത്തിലേറിയതോടെ ഒരു മാറ്റം ഇക്കാര്യങ്ങളില്‍ വരുന്നുണ്ടോയെന്ന് സംശയിക്കണം. സംയുക്തപരിപാടിയായി മാറുന്നുണ്ടോയെന്ന് സംശയം ഉയര്‍ന്നുവരാവുന്ന സാഹചര്യമാണ് ഉണ്ടായത്. യുഡിഎഫ് സഹകരണത്തോടെ ബിജെപി സര്‍ക്കാര്‍ ആക്രമിക്കുകയായിരുന്നു. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പങ്കാളിത്തം ആവശ്യപ്പെടുന്ന നിലയാണ്’, എന്നും പിണറായി വിജയന്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags