Vazhchayugam

Live News

28.3°C
  • Kottayam
June 14, 2026
Follow Us:
VazhchayugamBlogBusinessദീപിക പ്രസ്റ്റീജിയസ് വിഷണറി എന്റര്‍പ്രണര്‍ അവാര്‍ഡ് ഓക്‌സിജന്‍ സി.ഇ.ഒ. ഷിജോ കെ.തോമസിന് ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിച്ചു

ദീപിക പ്രസ്റ്റീജിയസ് വിഷണറി എന്റര്‍പ്രണര്‍ അവാര്‍ഡ് ഓക്‌സിജന്‍ സി.ഇ.ഒ. ഷിജോ കെ.തോമസിന് ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിച്ചു

കോട്ടയം: ദീപിക പ്രസ്റ്റീജിയസ് വിഷണറി എന്റര്‍പ്രണര്‍ അവാര്‍ഡിന് ഓക്‌സിജന്‍ സി.ഇ.ഒ. ഷിജോ കെ.തോമസ് അര്‍ഹനായി. ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണനില്‍ നിന്നും ഷിജോ കെ.തോമസ് അവാര്‍ഡ് ഏറ്റുവാങ്ങി.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിസിനസിനോടൊപ്പം ഓക്‌സിജന്‍ ഗ്രൂപ്പ് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ് സമ്മാനിച്ചത്.

26 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയം ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഓക്‌സിജന്‍ ഇന്ന് ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായി വളര്‍ന്നു. 2500-ല്‍ അധികം ജീവനക്കാരാണ് ഓക്‌സിജനില്‍ ജോലി ചെയ്യുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post