Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogNationalCJP നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി ഡൽഹി പൊലീസ്; മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

CJP നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി ഡൽഹി പൊലീസ്; മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

ഡൽഹി: പൊലീസ് കസ്റ്റഡിയിലെടുത്ത CJP നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി ഡൽഹി പൊലീസ്. മൂന്ന് പേരെയും അൽപസമയത്തിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. അതേസമയം പ്രതിഷേധക്കാർക്ക് നേരെയുള്ള ഡൽഹി പൊലീസ് നടപടികൾക്കെതിരെ ആർജെഡി സുപ്രീംകോടതിയെ സമീപിച്ചു.

അതിനാടകീയമായമാണ് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. തലസ്ഥാന മണ്ണിലേക്ക് കാലുകുത്തുന്നതിന് മുമ്പ് റൺവേയിൽ കാത്തുനിന്ന പൊലീസ് സംഘം വിമാനത്തിനുള്ളിൽ വെച്ച് തന്നെ ദീപ്കെയെ കസ്റ്റഡിയിലാക്കുകയായിരുന്നു. സിജെപി വക്താവ് സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവരും പൊലീസ് തടവിലാണ്. ഇവരെ എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്ന് വിവരമില്ല.

ഡൽഹി വിമാനത്താവളത്തിലെ അറൈവൽ ഗേറ്റിൽ മാധ്യമങ്ങൾ കാത്തുനിൽക്കുമ്പോഴാണ് പൊലീസിന്റെ നാടകീയ നീക്കം. വിമാനം റൺവേയിൽ നിന്നയുടൻ പൊലീസ് ദീപ്കേയുടെ സീറ്റിന് നേരെ പാഞ്ഞു. സംഘർഷം ഒഴിവാക്കാൻ വനിതാ പൊലീസുകാരെ ഉപയോഗിച്ചായിരുന്നു അറസ്റ്റ്. പൊലീസ് നടപടി ഏത് സമയവും പ്രതീക്ഷിച്ച ദീപ്കെ ഉദ്യോഗസ്ഥരുടെ വരവും കസ്റ്റഡിയുമെല്ലാം ലൈവായി ചിത്രീകരിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags