Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKerala‘അഭിഭാഷകൻ വേണ്ട’; മഞ്ജു വാര‍്യർ നൽകിയ മാനനഷ്ട കേസ് നേരിട്ട് വാദിക്കാനൊരുങ്ങി സനൽകുമാർ ശശിധരൻ

‘അഭിഭാഷകൻ വേണ്ട’; മഞ്ജു വാര‍്യർ നൽകിയ മാനനഷ്ട കേസ് നേരിട്ട് വാദിക്കാനൊരുങ്ങി സനൽകുമാർ ശശിധരൻ

കൊച്ചി: സോഷ‍്യൽ മീഡിയയിൽ തനിക്കെതിരേ പങ്കുവച്ച അപകീർത്തിപരമായ കുറിപ്പുകൾ പിൻവലിക്കണമെന്ന് ആവശ‍്യപ്പെട്ട് നടി മഞ്ജു വാര‍്യർ‌ നൽകിയ മാനനഷ്ട കേസിൽ അഭിഭാഷകൻ വേണ്ടെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ.

ഇക്കാര‍്യം സനൽകുമാർ ശശിധരൻ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് നേരിട്ട് വാദിക്കാനൊരുങ്ങുകയാണ് സംവിധായകൻ. മഞ്ജു വാര‍്യർ നൽകിയ പരാതിയിലെ ഒപ്പ് വ‍്യാജമാണെന്നും സംവിധായകൻ ആരോപിക്കുന്നു.

എറണാകുളം മുൻസിഫ് കോടതിയിലാണ് നടി കേസ് ഫയൽ ചെയ്തത്. തന്നെ നിരന്തരം അപമാനിക്കുന്ന പ്രതികരണങ്ങളാണ് സംവിധായകൻ നടത്തുന്നതെന്നാണ് നടി സമർപ്പിച്ച ഹർജിയിൽ പറയുന്നത്. സനൽകുമാർ ശശിധരനെ ഒന്നാം പ്രതിയാക്കിയും മറുനാടൻ മലയാളി എഡിറ്റർ സാജൻ സ്കറിയയെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്ന് മഞ്ജുവിന്‍റെ അഭിഭാഷക ശാന്തി മായാദേവി വ‍്യക്തമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags