Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogNationalകുട്ടികൾ ഉൾപ്പെടുന്ന രാഷ്ട്രീയ വിഡിയോകൾ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചു; മെറ്റയ്ക്കും കേന്ദ്രത്തിനും മനുഷ്യാവകാശ കമ്മിഷന്റെ നോട്ടീസ്

കുട്ടികൾ ഉൾപ്പെടുന്ന രാഷ്ട്രീയ വിഡിയോകൾ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചു; മെറ്റയ്ക്കും കേന്ദ്രത്തിനും മനുഷ്യാവകാശ കമ്മിഷന്റെ നോട്ടീസ്

ഡൽഹി: കുട്ടികൾ ഉൾപ്പെടുന്ന രാഷ്ട്രീയ വിഡിയോകൾ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചതിൽ മെറ്റയ്ക്കും കേന്ദ്ര ഇലക്ട്രോണിക്സ് – ഐടി മന്ത്രാലയത്തിനും മനുഷ്യാവകാശ കമ്മിഷന്റെ നോട്ടിസ്. ഉത്തർ പ്രദേശിലെ ഒരു കോച്ചിങ് സെന്ററിലെ കുട്ടികളുടെ വിഡിയോകളിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന പരാമർശങ്ങളും ഉണ്ടായിരുന്നു. സംഭവത്തിൽ ഉത്തർപ്രദേശിലെ എറ്റ ജില്ലാ ഭരണകൂടത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്.

സംഭവത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. കൂടാതെ വീഡിയോയിലുള്ള കുട്ടികളെ കണ്ടെത്തി സുരക്ഷ ഒരുക്കണമെന്നും അവർക്ക് കൗൺസിലിങ് നൽകണമെന്നും നിർദേശിച്ചു. കുട്ടികളുടെ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചവരെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിന് നിർദേശവും നൽകി. സ്വമേധയാ കേസെടുക്കാവുന്ന സ്വഭാവമുള്ളതാണെന്ന് ബോധ്യപ്പെട്ടാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും, അതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ സംരക്ഷിക്കാനും പൊലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

വീഡിയോ പ്രചരിച്ചതിലാണ് മെറ്റയോട് വിശദീകരണം തേടിയിരിക്കുന്നത്. അതിൽ നിന്ന് എന്തെങ്കിലും സാമ്പത്തിക നേട്ടമോ വാണിജ്യപരമായ ലാഭമോ ഉണ്ടായിട്ടുണ്ടോ എന്നും, ഡിജിറ്റൽ തെളിവുകൾ സംരക്ഷിക്കുന്നതിനും ആ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിനും എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും മെറ്റയോട് നോട്ടീസിൽ ചോദിച്ചിട്ടുണ്ട്. ആവശ്യമായ പരിശോധനാ നടപടികൾ നടത്തി കുട്ടികളുടെ സുരക്ഷ, പരാതി പരിഹാര സംവിധാനങ്ങൾ എന്നിവ പരിശോധിക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ് – ഐടി മന്ത്രാലത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags