Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaലോട്ടറി അടിച്ചത് സർക്കാരിന്, തിരുവോണം ബമ്പർ റെക്കോർ‌ഡ് വില്പന: അടിച്ച മുഴുവൻ ടിക്കറ്റും വിറ്റുതീർന്നു

ലോട്ടറി അടിച്ചത് സർക്കാരിന്, തിരുവോണം ബമ്പർ റെക്കോർ‌ഡ് വില്പന: അടിച്ച മുഴുവൻ ടിക്കറ്റും വിറ്റുതീർന്നു

തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിൽ റെക്കോർഡ് വില്പന. അടിച്ച മുഴുവൻ ടിക്കറ്റും വിറ്റഴിക്കപ്പെടുന്ന ആദ്യ ലോട്ടറി എന്ന റെക്കോർഡ് ഈ വർഷത്തെ ഓണം ബമ്പർ സ്വന്തമാക്കി. ഏറ്റവും കൂടുതൽ വില്പന നടന്നത് പാലക്കാട് ജില്ലയിലാണ്. തൃശ്ശൂർ ജില്ലാ രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തും. ഏറ്റവും കുറവ് ഭാഗ്യക്കുറി വില്പന നടന്നത് കാസർഗോഡ് ജില്ലയിലാണ്.

90 ലക്ഷം ടിക്കറ്റുകളാണ് ഇക്കുറി ഓണം ബമ്പറിനായി അച്ചടിച്ചത്. ഇത്തവണത്തെ ഓണം ബംപറിന് നിരവധി പ്രത്യേകതകളാണ് ഉള്ളത്. ഏറ്റവും ഉയർന്ന സമ്മാനത്തുക, ഏറ്റവും കൂടുതൽ ടിക്കറ്റുകൾ അച്ചടിച്ചത് തുടങ്ങിയ കാര്യങ്ങളിൽ ഈ വർഷത്തെ ഓണം ബംപറാണ് മുന്നിൽ.

ഇപ്പോഴിതാ അച്ചടിച്ച എല്ലാ ടിക്കറ്റുകളും വിറ്റുപോയി എന്ന റെക്കോർ‌‌ഡും സ്വന്തമാക്കി. 2026ലെ തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേർക്കാണ് ലഭിക്കുക.

കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ടിക്കറ്റ് വില 500 രൂപയാണ്. 90 ലക്ഷം ടിക്കറ്റുകളിൽ ഏറ്റവും കൂടുതൽ വിറ്റുപോയത് പാലക്കാട് ജില്ലയിലാണ്. 20 ലക്ഷം ടിക്കറ്റുകളാണ് ജില്ലയിൽ വിറ്റഴിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags