Vazhchayugam

Live News

28.3°C
  • Kottayam
June 13, 2026
Follow Us:
VazhchayugamBlogTamilnaduനോര്‍വേ ചെസ് ടൂര്‍ണമെന്റ് നേടിയ പ്രഗ്‌നാനന്ദയ്ക്ക് 50 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ് സമ്മാനിച്ച് വിജയ്

നോര്‍വേ ചെസ് ടൂര്‍ണമെന്റ് നേടിയ പ്രഗ്‌നാനന്ദയ്ക്ക് 50 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ് സമ്മാനിച്ച് വിജയ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി ചെസില്‍ സൗഹൃദമത്സരം നടത്തി ചെസ് പ്രതിഭ ആര്‍ പ്രഗ്നാനന്ദ. നോര്‍വേ ചെസ് ടൂര്‍ണമെന്റ് നേടുന്ന ആദ്യ ഇന്ത്യക്കാരനനായ താരത്തെ ആദരിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. തമിഴ്നാട് സര്‍ക്കാരിന് വേണ്ടി വിജയ് പ്രഗ്‌നാനന്ദയ്ക്ക് 50 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. മത്സരത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.

കൂടിക്കാഴ്ചയ്ക്കിടെ, തന്റെ കൂടെയൊരു മത്സരത്തിനായി പ്രഗ്‌നാനന്ദയെ ക്ഷണിച്ച് വിജയ് എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇപ്പോള്‍ വൈറലായ വീഡിയോയില്‍, മേശയ്ക്ക് ഇരുവശത്തുമായി നിന്ന് ഇരുവരും അതിവേഗം കരുക്കള്‍ നീക്കുന്നതും ചുറ്റുമുള്ളവര്‍ ഇത് നോക്കിനില്‍ക്കുന്നതും കാണാം. പ്രതീക്ഷിച്ചതുപോലെ പ്രഗ്‌നാനന്ദ വിജയിച്ചെങ്കിലും, അതിനുമുമ്പ് തന്റെ ചെസ് കളിക്കാനുള്ള കഴിവ് കൊണ്ട് വിജയ് താരത്തെ അമ്പരപ്പിച്ചു.

‘ഞാന്‍ ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നല്ല. അദ്ദേഹം ചെസ്സ് കളിക്കാറുണ്ടെന്ന് ആരും പറഞ്ഞു കേട്ടിട്ടുമില്ല. ബോര്‍ഡ് കൊണ്ടുവരാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെടുകയായിരുന്നു. ഞങ്ങള്‍ കരുക്കള്‍ നിരത്തി പെട്ടെന്ന് തന്നെ കളി ആരംഭിച്ചു. അദ്ദേഹം നന്നായി കളിച്ചു. എപ്പോഴൊക്കെയാണ് ചെസ് കളിക്കാറുള്ളതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാറുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. കളിയില്‍ ഞാന്‍ ജയിച്ചെങ്കിലും, അദ്ദേഹം ഇത്ര നന്നായി കളിക്കുമെന്ന് ഞാന്‍ കരുതിയില്ല,’ പ്രഗ്‌നാനന്ദ പറഞ്ഞു.

ജര്‍മനിയുടെ വിന്‍സന്റ് കെയ്മറെ തോല്‍പിച്ചാണ് 20 വയസ്സുകാരനായ പ്രഗ്നാനന്ദ. നോര്‍വേ ചെസ് ടൂര്‍ണമെന്റില്‍ കിരീടം നേടിയത്. 2013ല്‍ ആരംഭിച്ച ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദിനും നിലവിലെ ലോക ചാംപ്യന്‍ ഡി. ഗുകേഷിനും വരെയില്ലാത്ത നേട്ടമാണ് പ്രഗ്‌നാനന്ദ സ്വന്തമാക്കിയത്.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post