
‘SIRൽ പേരില്ല, പാസ്‌പോർട്ട് പുതുക്കാനായില്ല’; പരാതിയുമായി മാധ്യമപ്രവർത്തകൻ ആർ രാജഗോപാൽ
എസ്ഐആറിൽ പേരില്ലാത്തതിനാൽ , പാസ്‌പോർട്ട് പുതുക്കാനായില്ലെന്ന പരാതിയുമായി ‘ദി ടെലിഗ്രാഫി’ന്റെ മുൻ എഡിറ്റർ ആർ രാജഗോപാൽ. 2002ലെ വോട്ടർപട്ടികയിൽ പിതാവിന്റെ പേര് ഇല്ലെന്ന കാരണത്താലാണ് ഒഴിവാക്കിയത്. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ പൊലീസ് ക്ലിയറൻസ് നൽകുന്നില്ലെന്നും പരാതിയിൽ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നും ആർ രാജഗോപാൽ വെളിപ്പെടുത്തി. സംഭവത്തെ അപലപിച്ച് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ രംഗത്തെത്തി.

നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ല എന്ന് ദി ടെലിഗ്രാഫിന്റെ മുൻ എഡിറ്റർ ആർ രാജഗോപാൽ പറയുന്നു. എസ്ഐആർ പ്രക്രിയയിൽ ബാലിഗഞ്ച് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് നീക്കം ചെയ്തു. 2002-ലെ വോട്ടർപട്ടികയിൽ പിതാവിന്റെ പേര് ഇല്ലെന്ന കാരണത്താലാണ് ഒഴിവാക്കിയത് എന്ന് രാജഗോപാൽ പറയുന്നു. പാസ്‌പോർട്ട് പുതുക്കൽ അപേക്ഷയിൽ അനിശ്ചിതത്വം തുടരുകയാണ്. ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാർ നേരിടുന്ന ദുരിതത്തിന്റ പ്രതീകമാണ് രാജഗോപാൽ എന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ. രാജഗോപാലിന്റെ വോട്ട് ഉടൻ പുനഃസ്ഥാപിക്കണമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

അതീവ ദുഷ്കരമായ പോരാട്ടത്തിലൂടെയാണ് രാജഗോപാൽ കടന്നുപോകുന്നത് എന്ന് മാധ്യമപ്രവർത്തകൻ എംജി രാധാകൃഷ്ണൻ പറഞ്ഞു. ബംഗാളിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 27 ലക്ഷം പേരിൽ ഒരാളാണ് രാജഗോപാൽ. കാലിഫോർണിയയിൽനടന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലായിരുന്നുവെന്ന് എം ജി രാധാകൃഷ്ണൻ പറഞ്ഞു.








