Vazhchayugam

Live News

28.3°C
  • Kottayam
June 28, 2026
Follow Us:
VazhchayugamBlogFifa Worldcup 2026 Newsഫിഫ ലോകകപ്പ് 2026: കൊളംബിയയോട് സമനില വഴങ്ങി പോർച്ചുഗൽ

ഫിഫ ലോകകപ്പ് 2026: കൊളംബിയയോട് സമനില വഴങ്ങി പോർച്ചുഗൽ

മിയാമി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് കെയിലെ തങ്ങളുടെ അവസാന മത്സരത്തിൽ കൊളംബിയയോട് ഗോൾരഹിത സമനില വഴങ്ങി പോർച്ചുഗൽ. മിയാമിയിൽ നടന്ന മത്സരം സമനിലയിൽ അവസാനിച്ചതോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ കൊളംബിയയും രണ്ടാം സ്ഥാനക്കാരായ ക്രിസ്ത്യാനോ റൊണാഡോയുടെ പോർച്ചുഗലും നോക്കൗട്ട് യോഗ്യത നേടി.

ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ച കൊളംബിയ കളിയിലുടനീളം ആക്രമണം അഴിച്ചുവിടുകയായിരുന്നു. പന്തടക്കത്തിലും ഗോൾവല ലക്ഷ്യമാക്കിയുള്ള ഷോട്ടുകളുടെ കാര്യത്തിലും ലാറ്റിൻ അമേരിക്കൻ ടീം പോർചുഗലിനേക്കാൾ ഒരുപടി മുന്നിലായിരുന്നു.

റൗണ്ട് ഓഫ് 32 വിൽ പ്രവേശിച്ച പോർച്ചുഗൽ ജൂലൈ 3 ന് ടൊറന്റോയിൽ ക്രൊയേഷ്യയെ നേരിടും. അതെസമയം കൊളംബിയ നാലാം തീയതി ഘാനയുമായി കൻസാസ് സിറ്റിയിൽ ഏറ്റുമുട്ടും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags