Vazhchayugam

Live News

28.3°C
  • Kottayam
June 25, 2026
Follow Us:
VazhchayugamBlogFifa Worldcup 2026 Newsഡബിളടിച്ച് വിനീഷ്യസ്; മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ

ഡബിളടിച്ച് വിനീഷ്യസ്; മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ

ഫിഫ ലോകകപ്പിൽ മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ. എതിരില്ലാത്ത മൂന്ന് ഗോളിന് സ്കോട്ട്‍ലൻഡിനെ തോൽപ്പിച്ച് ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായി. വിനീഷ്യസ് ജൂനിയർ ഇരട്ട ഗോൾ നേടി. ഒരു ഗോൾ മാത്യുസ് കുന്യയുടെ വകയായിരുന്നു. പകരക്കാരനായി സൂപ്പർ താരം നെയ്മർ ജൂനിയർ കളത്തിലെത്തി.

മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ ആദ്യ പ്രഹരം. ആദ്യ പകുതിയുടെ അധിക സമയത്ത് ആയിരുന്നു ലീഡുയർത്തി രണ്ടാം ​ഗോൾ വിനീഷ്യസ് നേടിയത്. 60-ാം മിനിറ്റിലായിരുന്നു കുന്യയുടെ ഗോൾ. 22-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ വീണ്ടും പന്ത് വലയിൽ എത്തിച്ചെങ്കിലും വാർ പരിശോധനയ്ക്കു ശേഷം റഫറി ​ഗോൾ നിഷേധിക്കുകയായിരുന്നു.

മൂന്നു മത്സരങ്ങളിൽ രണ്ടു ജയവും ഒരു സമനിലയുമായി ബ്രസീൽ ​ഗ്രൂപ്പ് സിയിൽ ഒന്നമതായാണ് ഫിനീഷ് ചെയ്തത്. ഏഴ് പോയിന്റാണ് കാനറികൾ നേടിയത്. സൂപ്പർ താരം നെയ്‌മർ 76-ാം മിനിറ്റിൽ പകരക്കാരനായി കളിക്കാനിറങ്ങി. ഈ ലോകകപ്പിൽ ആദ്യമായാണ് നെയ്‌മർ കളത്തിലെത്തുന്നത്. ബ്രസീലിനായി 980 ദിവസങ്ങൾക്കു ശേഷമർ നെയ്മർ കളിക്കാനിറങ്ങിയത്. പരിക്കിനെ തുടർന്ന് രണ്ടു വർഷത്തിലേറെയായി താരം ടീമിന് പുറത്തായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags